ഇസ്ലാമിക് ഇന്‍ഷുറന്‍സ് സംവിധാനത്തെയാണ് തകാഫുല്‍ എന്ന്‍ പറയുന്നത്. പരസ്പരമുള്ള ഉറപ്പ്, കൂട്ടുജാമ്യം എന്നൊക്കെയാണ് തകാഫുല്‍ എന്ന അറബി വാക്കിന്‍റെ അര്‍ത്ഥം. ഭാഗ്യവാന്മാരായ ഭൂരിപക്ഷം നിര്‍ഭാഗ്യവാന്മാരായ ന്യൂനപക്ഷത്തെ സഹായിക്കുക എന്ന ഇസ്ലാം അംഗീകരിച്ച ആശയത്തില്‍ അധിഷ്ഠിതമാണ് തകാഫുല്‍.
"പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങളന്യോന്യം സഹായിക്കരുത്." കുർആൻ 5:2
തകാഫുല്‍ സഹകരണ അടിസ്ഥാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ അംഗമാകുന്നവര്‍ (പോളിസി ഹോള്‍ഡര്‍) നിശ്ചിത വരിസംഖ്യ (പ്രീമിയം) ഒരു ഫണ്ടിലേക്ക് സ്വരൂപിക്കുകയും ആ ഫണ്ട് തകാഫുല്‍ റിസ്‌ക് ഫണ്ട്, തകാഫുല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിങ്ങനെ രണ്ടായി തിരിച്ച ശേഷം ഒരു ചെറിയ ശതമാനം ആദ്യത്തെ ഫണ്ടിലും ബാക്കിയുള്ള തുക രണ്ടാമത്തേതിലും നിക്ഷേപിക്കുന്നു. ഒരു അംഗത്തിന് നഷ്ടപരിഹാരം നല്‍കേണ്ട അടിയന്തിര ഘട്ടങ്ങളില്‍ ആദ്യ ഫണ്ടില്‍ നിന്നാണ് തുക അനുവദിക്കുക. രണ്ടാമത്തെ ഫണ്ടിലെ തുക ഇസ്‌ലാമിക നിയമ (ശരീഅ) പ്രകാരം ലാഭകരമായ പദ്ധതികളില്‍ നിക്ഷേപിച്ച് ലാഭവിഹിതം പോളിസി ഉടമക്കും ഫണ്ട് നടത്തിപ്പുകാര്‍ക്കുമായി വീതിച്ച് നല്‍കും. തകാഫുല്‍ പദ്ധതിക്ക് നിശ്ചിത കാലാവധിയുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നതാണ് പ്രധാന സവിശേഷതകളിലോന്ന്‍. നമുക്ക് പരിചയമുള്ള സാമ്പ്രദായിക ഇന്‍ഷുറന്‍സ് പദ്ധതികളെ അപേക്ഷിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോഴും ഇടക്ക് പിന്‍വലിച്ചാലും അതുവരെയുള്ള മൊത്തം നിക്ഷേപവും ആകെ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപത്തിന് അനുസരിച്ചുള്ള ലാഭവും ലഭിക്കും.
തകാഫുല്‍ പരിരക്ഷ കെട്ടിടങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, കച്ചവട ഉല്‍പ്പന്നങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയ സ്ഥാവരജംഗമ വസ്തുക്കള്‍ക്കു പുറമേ ആരോഗ്യ, അപകട, ലൈഫ് ഇന്‍ഷുറന്‍സ് മേഖലകളിലും ലഭ്യമാകും.
പ്രവര്‍ത്തന രീതി
തകാഫുല്‍ പരിരക്ഷ കെട്ടിടങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, കച്ചവട ഉല്‍പ്പന്നങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ തുടങ്ങിയ സ്ഥാവരജംഗമ വസ്തുക്കള്‍ക്കു പുറമേ ആരോഗ്യ, അപകട, ലൈഫ് ഇന്‍ഷുറന്‍സ് മേഖലകളിലും ലഭ്യമാകും.
പ്രവര്‍ത്തന രീതി
- തകാഫുല്‍ പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും ഇസ്ലാമിക നിയമത്തിനുള്ളില്‍ നിന്നുകൊണ്ടാണ്. അതിനാല്‍ പലിശ സംബന്ധിയായ ഇടപാടുകള്‍ ഇതില്‍ ഉണ്ടാവുകയില്ല. കൂടാതെ മദ്യവ്യവസായം പോലെ ഇസ്ലാം നിരോധിച്ച മേഖലകളുമായും തകാഫുലിന് ബന്ധം ഉണ്ടാവുകയില്ല.
- തകാഫുല്‍ നടത്തിപ്പുകാരന് (ഇന്‍ഷുറന്‍സ് കമ്പനി) അംഗമാകുന്നവരില്‍ (പോളിസി ഉടമ) നിന്നും നിശ്ചിത വരിസംഖ്യ (പ്രീമിയം) ഈടാക്കുകയും അതില്‍ ഭൂരിഭാഗം തുകയും ലാഭകരവും ശരീഅ അംഗീകൃതവുമായ സംരംഭങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.
- ബാക്കിയുള്ള തുക ക്ലയിമുകള്‍ക്കും പോളിസി സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കാനുമായി ഉപയോഗിക്കുന്നു.
- തകാഫുല്‍ നടത്തിപ്പുകാരന് (ഇന്‍ഷുറന്‍സ് കമ്പനി) ഒരു നിശ്ചിത തുക നടത്തിപ്പു കൂലിയായി ലഭിക്കും.
- കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമകള്‍ക്ക് അവരുടെ നിക്ഷേപവും ആനുപാതികമായ ലാഭവിഹിതവും ലഭിക്കും.
സാമ്പ്രദായിക ഇന്‍ഷുറന്‍സ് പദ്ധതികളെ അപേക്ഷിച്ച് തകാഫുലിന് ഉള്ള നേട്ടങ്ങള്‍.
- കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് സറണ്ടര്‍ ചെയ്താലും അതുവരെയുള്ള മൊത്തം നിക്ഷേപവും ആകെ ലാഭത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപത്തിന് അനുസരിച്ചുള്ള ലാഭവിഹിതവും ലഭിക്കും.
- തകാഫുല്‍ പൂര്‍ണമായും പലിശ രഹിതമായതിനാല്‍ വിശ്വാസ പരമായോ ആദര്‍ശ പരമായോ പലിശ വിരോധികളായ ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാകുന്നു.
- തകാഫുല്‍ പോളിസി ഉടമകള്‍ക്ക് ബോണസിന് പകരം ലാഭവിഹിതമാണ്
ലഭിക്കുക. സാമ്പ്രദായിക ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന ബോണസ്
ലാഭവിഹിതത്തിന്‍റെ വളരെ ചെറിയ ശതമാനം മാത്രമാണ്. - തകാഫുല്‍ നടത്തിപ്പുകാരന് (ഇന്‍ഷുറന്‍സ് കമ്പനി) തങ്ങള്‍ക്കു ലഭിക്കുന്ന നടത്തിപ്പു കൂലിയില്‍ നിന്നാണ് പരസ്യം, ഏജന്റ് കമ്മീഷന്‍ തുടങ്ങിയ അനുബന്ധ ചെലവുകള്‍ നടത്തേണ്ടത്. ഇത് ഫണ്ടിന്റെ ലാഭക്ഷമത വര്‍ദ്ധിപ്പിക്കും.