Holy Qran Malayalam Translation mp3 download

വിശുദ്ധ ഖുറാന്‍ മലയാള പരിഭാഷ mp3 രൂപത്തില്‍


  To download, Right -Click on the link and select Save Target as

    001 Al-Fathiha അൽ ഫാത്തിഹ
    002 Al-Baqarah - Part 1 അൽ ബഖറ 1
    002 Al-Baqarah - Part 2 അൽ ബഖറ 2
    003 Aal-Imran ആലു ഇംറാൻ
    004 An-Nisa'  നിസാഅ്
    005 Al-Ma'ida മാഇദ
    006 Al-An'am അൻആം
    007 Al-A'raf അഅ്റാഫ്
    008 Al-Anfal അൻഫാൽ
    009 At-Tauba തൗബ
    010 Yunus യൂനുസ്
    011 Hud ഹൂദ്
    012 Yusuf യൂസുഫ്
    013 Ar-Ra'ad റഅദ്
    014 Ibrahim ഇബ്രാഹീം
    015 Al-Hijr ഹിജ്റ്
    016 An-Nahl നഹ്ൽ
    017 Al-Isra'a ഇസ്റാഅ്
    018 Al-Kahf അൽ കഹഫ്
    019 Maryam മർയം
    020 Twaha ത്വാഹാ
    021 Al-Anbiya'a അൻബിയാഅ്
    022 Al-Hajj ഹജ്ജ്
    023 Al-Mu'minoon അൽ മുഅ്മിനൂൻ
    024 An-Noor നൂർ
    025 Al-Furqan ഫുർഖാൻ
    026 Ash-Shu'ara' ശുഅറാ
    027 An-Naml നംൽ
    028 Al-Qasas ഖസസ്
    029 Al-Ankaboot അൻ‌കബൂത്
    030 Ar-Rum റൂം
    031 Luqman ലുഖ്‌മാൻ
    032 As-Sajda സജദ
    033 Al-Ahzab അഹ്സാബ്
    034 Saba' സബഅ്
    035 Fatir ഫാത്വിർ
    036 Yaseen യാസീൻ
    037 As-Saaffat സ്വാഫ്ഫാത്ത്
    038 Sad സ്വാദ്
    039 Az-Zumar സുമർ
    040 Ghafir മുഅ്മിൻ
    041 Fussilat ഫുസ്സിലത്ത്
    042 As-Shura ശൂറാ
    043 Az-Zukuruf സുഖ്റുഫ്
    044 Ad-Dukhan ദുഖാൻ
    045 Al-Jathiya ജാഥിയ
    046 Al-Ahqaf അഹ്ഖാഫ്
    047 Mohammad മുഹമ്മദ്
    048 Al-Fath ഫതഹ്
    049 Al-Hujurat ഹുജുറാത്
    050 Qaf ഖാഫ്
    051 Ad-Dhariyat ദാരിയാത്
    052 At-Tur ത്വൂർ
    053 An-Najm നജ്മ്
    054 Al-Qamar ഖമർ
    055 Ar-Rahman റഹ് മാൻ
    056 Al-Waqi'a അൽ വാഖിഅ
    057 Al-Hadeed ഹദീദ്
    058 Al-Mujadila മുജാദില
    059 Al-Hahr ഹഷ്ർ
    060 Al-Mumtahana മുംതഹന
    061 As-Saff സ്വഫ്ഫ്
    062 Al-Jumu'a ജുമുഅ
    063 Al-Munafiqoon മുനാഫിഖൂൻ
    064 At-Tagabun തഗാബൂൻ
    065 At-Talaq ത്വലാഖ്
    066 At-Tahrim തഹ് രീം
    067 Al-Mulk മുൽക്ക്
    068 Al-Qalam ഖലം
    069 Al-Haqa ഹാഖ
    070 Al-Ma'arij മആരിജ്
    071 Nooh നൂഹ്
    072 Al-Jinn ജിന്ന്
    073 Al-Muzzammil മുസമ്മിൽ
    074 Al-Mudathir മുദ്ദഥിർ
    075 Al-Qiyama ഖിയാമ
    076 Al-Insan ഇൻസാൻ
    077 Al-Mursalat മുർസലാത്ത്
    078 An-Naba' നബഅ്
    079 An-Nazi'ath നാസിയാത്ത്
    080 Abasa അബസ
    081 At-Takweer തക് വീർ
    082 Al-Infitar ഇൻഫിത്വാർ
    083 Al-Mutaffiffeen മുതഫ്ഫിഫീൻ
    084 Al-Inshiqaq ഇന്ഷിഖാഖ്
    085 Al-Burooj ബുറൂജ്
    086 At-Tariq ത്വാരിഖ്
    087 Al-A'la അഅ്അലാ
    088 Al-Ghashiya ഗാശിയ
    089 Al-Fajr ഫജ്ർ
    090 Al-Balad ബലദ്
    091 Ash-Shams ശംസ്
    092 Al-Lail ലൈൽ
    093 Ad-Dhuaha ളുഹാ
    094 Ash-Sharh ശർഹ്
    095 At-Teen തീൻ
    096 Al-Alaq അലഖ്
    097 Al-Qadr ഖദ്ർ
    098 Al-Bayyina ബയ്യിന
    099 Az-Zalzala സൽസല
    100 Al-Adhiyat ആദിയാത്
    101 Al-Qari'a അൽ ഖാരിഅ
    102 At-Takazur തകാഥുർ
    103 Al-Asr അസ്വർ
    104 Al-Humaza ഹുമസ
    105 Al-Feel ഫീൽ
    106 Quraish ഖുറൈഷ്
    107 Al-Ma'oon മാഊൻ
    108 Al-Kouthar കൗഥർ
    109 Al-Kafiroon കാഫിറൂൻ
    110 An-Nasr നസ്ർ
    111 Al-Masad മസദ്
    112 Al-Ikhlas ഇഖ് ലാസ്
    113 Al-Falaq ഫലഖ്
    114 An-Nas നാസ്

Avicenna or Ibn Sina - ഇബ്‌നുസീന വൈദ്യലോകത്തെ അതുല്യപ്രതിഭ

പേർഷ്യക്കാരനായ ബഹുശാസ്ത്ര വിദഗ്ദ്ധനും സ്വന്തം കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ തത്ത്വചിന്തകനും വൈദ്യനുമായിരുന്നു ഇബ്നു സീന (പേർഷ്യൻ/അറേബ്യൻ: ابن سینا‎). പൂർണ്ണനാമം അബൂ അലി അൽ-ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന. അബൂ അലി സീന (പേർഷ്യൻ: ابوعلی سینا), എന്ന പേരിലും അറിയപ്പെട്ടിരുന്നു. പാശ്ചാത്യലോകത്ത് ലത്തീൻവൽക്കരിക്കപ്പെട്ട അവിസെന്ന(Avicenna) എന്ന പേരിൽ വളരെയധികം പ്രസിദ്ധനാണ് അദ്ദേഹം. ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ ക്രി.വ. 980 ൽ ജനിച്ച് ഇറാനിലെ ഹമദാനിൽ 1037-ൽ മരണപ്പെട്ടു. ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, പ്രമാണശാസ്ത്രം, പുരാജീവിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നീ മേഖലകളിൽ നിപുണനായിരുന്ന അദ്ദേഹം നല്ലൊരു സൈനികനും രാജ്യതന്ത്രജ്ഞനും അദ്ധ്യാപകനും കൂടിയായിരുന്നു.

വൈവിധ്യമാർന്ന വിഷയങ്ങളിലായി 450 ന്‌അടുത്ത് കൃതികൾ ഇബ്നു സീന രചിച്ചിട്ടുണ്ട്, ഇവയിൽ 240 എണ്ണം ഇപ്പോൾ നിലനിൽക്കുന്നവയാണ്‌. നിലനിൽക്കുന്നവയിൽ 150 ഓളം കൃതികൾ തത്ത്വശാസ്ത്രത്തിലധിഷ്ഠിധമായിട്ടുള്ളതും, 40 എണ്ണം വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നവയുമാണ്‌. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഗ്രന്ഥം (The Book of Healing) താത്വികവും ശാസ്ത്രീയവുമായ വിജ്ഞാനകോശവും, വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം (The Canon of Medicine) വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളിലൊന്നും[12] നിരവധി മധ്യകാല സർവ്വകലാശാലകളിലെ പ്രാമാണിക വൈദ്യശാസ്ത്ര പഠനഗ്രന്ഥവുമായിരുന്നു. സ്വന്തം അനുഭവങ്ങളെ ഇസ്‌ലാമിക വൈദ്യശാസ്ത്രം, ഗാലന്റെ ഗ്രീക്ക് വൈദ്യം, അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ, (അരിസ്റ്റോട്ടിന്റെ കൃതികളുടെ പ്രധാന ഭാഷ്യകനായിരുന്നു ഇബ്നു സീന) പുരാതന പേർഷ്യൻ, മെസ്സപ്പെട്ടോമിയൻ, ഇന്ത്യൻ വൈദ്യശാസ്ത്രസിദ്ധാന്തങ്ങൾ എന്നിവയുമായി കൂട്ടിയിണക്കി അദ്ദേഹം സ്വന്തമായൊരു വൈദ്യസമ്പ്രദായം വികസിപ്പിച്ചെടുത്തു. വളരെയധികം ചിന്തകന്മാരെ സ്വാധീനിച്ച അവിസെന്നിയൻ ലോജികിന്റെയും അവിസെന്നിസമെന്ന തത്ത്വശാസ്ത്ര പാഠശാലയുടെയും(philosophical school)സ്ഥാപകനാണ്‌ഇബ്നു സീന.

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിൽസാലയ ഔഷധശാസ്ത്രത്തിന്റെയും ആദ്യകാല പിതാവായി ഇബ്നു സീനയെ കണക്കാക്കാക്കുന്നു. പ്രത്യേകിച്ച് ശരീരശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും തുടക്കമിട്ടത്, സാംക്രമികരോഗങ്ങളുടെ പകരുന്ന സ്വഭാവം നിർണ്ണയിച്ചത്, സാംക്രമികരോഗം ബാധിച്ചവർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിർദ്ദേശിച്ചത്, ഔഷധങ്ങളുടെ പരീക്ഷണം, സ്ഥിരീകരിക്കപ്പെട്ട ഔഷധങ്ങളുടെ പരിചയപ്പെടുത്തൽ, ചികിൽസാരീതികളുടെ നിർദ്ദേശങ്ങൾ, ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ, ചികിൽസാലയ ഔഷധശാസ്ത്രം, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ നിർദ്ധാരണം, രോഗലക്ഷണളുടെ വിവരണം, പഥ്യത്തിന്റെ പ്രാധാന്യം, കാലാവസ്ഥ, ചുറ്റുപാടുകൾ തുടങ്ങിയവ മനുഷ്യന്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം വെളിപ്പെടുത്തുക തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കാരണമാണ്‌വൈദ്യശാസ്ത്രത്തിന്റെ പിതാവായി ഇബ്നു സീനയെ വിശേഷിപ്പിക്കപ്പെടുന്നത്. ആക്കം (Momentum) എന്ന ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ധാരണയുടെ പിതാവായും അദ്ദേഹത്തെ കണക്കാക്കുന്നു. നീരാവി സ്വേദനവും (steam distillation) അതുവഴി സുഗന്ധദ്രവ്യങ്ങൾ വേർതിരിക്കുന്നതിനും തുടക്കം കുറിച്ചതിന് ,ആരോമതെറാപ്പിക്ക് തുടക്കം കുറിച്ച വ്യക്തിയായി ഇദ്ദേഹത്തെ കണക്കാക്കുന്നു, ഭൂഗർഭശാസ്ത്രത്തിലും അദ്ദേഹം സംഭാവനകൾ (uniformitarianism and law of superposition) നൽകിയിട്ടുണ്ട് അവകാരണം അദ്ദേഹത്തെ ഭൂഗർഭശാസ്ത്രത്തിന്റെ പിതാവായും പരിഗണിക്കുന്നു.

ജീവിത പശ്ചാത്തലം:
ഇസ്‌ലാമിക സുവർണ്ണ കാലഘട്ടങ്ങളായിരുന്ന 10-11 നൂറ്റാണ്ടുകളിൽ തന്നെയാണ് ഇബ്നു സീനയും ശാസ്ത്രത്തിന് പ്രധാനപ്പെട്ട സംഭാവനകൾ നൽകിയത്. ഇക്കാലഘട്ടങ്ങളിൽ ഗ്രീക്ക്-റോമൻ ഗ്രന്ഥങ്ങളും പ്ലാറ്റോ അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും കിന്ദി പാഠശാലയിൽ വിവർത്തനം ചെയ്യപ്പെടുകയും, അനേകം ഇസ്‌ലാമിക ശാസ്ത്ര പ്രതിഭകൾ ഉയർന്നു വരികയും ചെയ്തു. പേർഷ്യൻ ഗണിതശാസ്ത്രം, ഭാരതീയ ഗണിതശാസ്ത്രം തുടങ്ങിയവ സ്വാംശീകരിക്കപ്പെടുകയും, ജ്യോതിശാസ്ത്രം, ആൾജിബ്ര (ബീജഗണിതം), ത്രികോണമിതി, വൈദ്യശാസ്ത്രം തുടങ്ങിയവയുടെ പുത്തൻ മേഖലകളിലേക്ക് കുതിച്ചുകയറുകയും ചെയ്തു. മഹാ ഖൊറാസാൻ സാമ്രാജ്യത്തിലെ സമാനിയാൻ ഭരണകാലവും, പശ്ചിമ പേർഷ്യയിലേയും ഇറാഖിലേയും ബൂയി ഭരണകാലവും ഇക്കാലത്തെ സാംസ്കാരികവും വൈജ്ഞാനീകവുമായ വളർച്ചയ്ക്ക് സഹായകമായി. സമാനിയാൻ ഭരണകാലത്ത് ബുഖാറ,ബഗ്ദാദിന്‌ സമാനമായ ഇസ്‌ലാമിക സാംസ്കാരിക കേന്ദ്രമായി ഉയർന്നു വരികയും ചെയ്തു.

ഈ കാലഘട്ടം ഖുർആനിന്റേയും ഹദീസിന്റെയും ദ്രുതവളർച്ചയിലുള്ള പഠനത്തിനും സാഹചര്യമൊരുക്കി. തത്ത്വശാസ്ത്രം, കർമ്മശാസ്ത്രം (ഫിഖ്ഹ്) അദ്ധ്യാത്മികം, തർക്കശാസ്ത്രം (കലാം) തുടങ്ങിയവയും വളർന്നു. ഇബ്നു സീനയും അദ്ദേഹത്തിന്റെ എതിരാളികളുമാണ്‌ ഈ അവസരത്തിൽ ഉയർന്ന് വന്ന പ്രധാനപ്പെട്ട പ്രതിഭകൾ. അൽ-റാസിയും അൽ-ഫറാബിയും ഈ ഘട്ടത്തിൽ തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും വൈജ്ഞാനികമായ സംഭാവനകൾ നിർവ്വഹിച്ചിട്ടുണ്ട്. ബൽഖ്, ഖുവാറസം, ഖുർഖാൻ, റായ്, ഇസ്ഫഹാൻ, ഹമദാൻ എന്നിവിടങ്ങളിലെ മഹത്തായ ഗ്രന്ഥാലയങ്ങൾ ഉപയോഗപ്പെടുത്തുവാൻ ഇബ്നു സീനക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വിവിധ ഗ്രന്ഥങ്ങളിൽ വിവരിച്ചത്പോലെ അക്കാലത്തെ മഹാപ്രതിഭകളോട് തത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ സം‌വദിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. അസൂറി സമർഖന്ദി അദ്ദേഹത്തിന്റെ നാല്‌ ലേഖനങ്ങളിൽ പറഞ്ഞതുപ്രകാരം ഖുവാറസം വിടുന്നതിന്‌ മുൻപ് അബൂ റൈഹാൻ ബിറൂനി (അറിയപ്പെട്ട ശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്ര വിദഗ്ദൻ), അബൂ നാസർ ഇറാഖി (പ്രമുഖ ഗണിതജ്ഞൻ), അബൂ സഹ്ൽ മസീഹി (പ്രമുഖ തത്ത്വശാസ്ത്രജ്ഞൻ), അബൂ അൽ-ഖൈർ ഖമ്മാർ (മഹാ ഭൗതികശാസ്ത്രജ്ഞൻ) എന്നിവരുമായി ഇബ്നു സീന സന്ധിച്ചിരുന്നു.

ആദ്യകാല ജീവിതം:
ഹുസൈൻ ഇബ്നു അബ്ദുല്ലഹ് ഇബ്നു ഹസൻ ഇബ്നു അലി ഇബ്നു സീന എന്നാണ്‌ അദ്ദേഹത്തിന്റെ പൂർണ്ണ നാമം. 980 ൽ ബുഖാറയ്ക്കടുത്തുള്ള ഒരു പേർഷ്യൻ കുടുംബത്തിലായിരുന്നു ജനനം. അക്കാലത്ത് മഹാ ഖൊറാസാൻ സാമ്രാജ്യത്തിൽപ്പെട്ട ബുഖാറയ്ക്ക് സമീപമുള്ള ഖുമൈഥൻ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ ജന്മദേശമാണ്‌ ഈ പ്രദേശം. പേർഷ്യൻ സാമ്രാജ്യത്തിൽപ്പെട്ട പ്രധാന പട്ടണമായിരുന്ന ബൽഖിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാനിൽപ്പെട്ടത്) നിന്നുള്ള പ്രമുഖ പണ്ഡിതനായിരുന്നു പിതാവ് അബ്ദുള്ള. സെഥറ എന്നാണ്‌ മാതാവിന്റെ പേര്‌. സമാനിയൻ ഭരണത്തിനു കീഴിലുള്ള തോട്ടമേഖലയിലെ ഗവർണ്ണർ ആയിരുന്നു പിതാവ്. ബുഖാറയിൽ തന്റെ മകന്‌ നല്ല രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇബ്നു സീനയെ സ്വതന്ത്രമായി ചിന്തിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ ബുദ്ധിശക്തിയും ഓർമ്മശേഷിയും സഹായിച്ചു. ഇത് അദ്ദേഹത്തെ പതിനാലാം വയസ് കടന്നതോടെ സ്വന്തം ഗുരുനാഥന്മാരെ മറികടക്കാൻ പ്രാപ്തമാക്കി. സ്വന്തം ജീവചരിത്രത്തിൽ വിവരിച്ചത് പോലെ തന്നെ പതിനെട്ടാം വയസോടുകൂടി അദ്ദേഹത്തിന്‌ അഭ്യസിക്കാൻ മാത്രമായി ഒന്നുമില്ലായിരുന്നു.

ഒരു സ്വകാര്യ അദ്ധ്യാപകനെ ഇബ്നു സീനയ്ക്ക് വിദ്യാഭ്യാസം നൽകാൻ ഏർപ്പാടാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഉയർന്ന ബുദ്ധിശക്തി അടുത്തുള്ളവരിൽ അതിയായ ആശ്ചര്യമുളവാക്കുകയുണ്ടായി; ചെറുപ്രായത്തിൽ തന്നെ അസാധാരണമായ സാമർത്ഥ്യം പ്രകടിപ്പിച്ച അദ്ദേഹം പത്താം വയസ്സിൽ തന്നെ ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതേ പ്രകാരം പേർഷ്യൻ കാവ്യങ്ങളിൽ നിന്ന് നല്ലൊരു ഭാഗവും മനഃപാഠമാക്കി. ഒരു പച്ചക്കറി വിൽപ്പനക്കാരനിൽ നിന്ന് ഭാരതീയ അങ്കഗണിതം (Indian arithmetic) പഠിച്ചെടുക്കുവാനും അക്കാലത്ത് അദ്ദേഹത്തിന്‌ സാധിച്ചു. പിന്നീട് പല സ്ഥലങ്ങളിലും യാത്ര ചെയ്ത് പണ്ഡിതന്മാരിൽ നിന്നായി വിജ്ഞാനം നേടുകയും, അതേസമയം രോഗികളെ ശുശ്രൂഷിച്ചും കുട്ടികളെ പഠിപ്പിച്ചും ജീവിതമാർഗ്ഗം കണ്ടെത്തുകയും ചെയ്തു. കൂടാതെ ഇസ്മായിൽ അൽ-സാഹിദ് (Ismail al-Zahid) എന്ന പണ്ഡിതനിൽ നിന്ന് ഇസ്‌ലാമിക കർമ്മശാസ്ത്രം അഭ്യസിക്കുകയും ചെയ്തു.

അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ കൗമാരത്തിൽ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ചിന്താകുഴപ്പത്തിലാക്കിയിരുന്നു. ഇതിനെ കുറിച്ച് മനസ്സിലാക്കാൻ അൽ-ഫറാബിയുടെ ആ ഗ്രന്ഥത്തെക്കുറിച്ചുള്ള വ്യാഖ്യാനം വായിക്കുന്നത് വരെ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ശേഷമുള്ള ഒന്നരവർഷത്തോളം തത്ത്വശാസ്ത്രം പഠിക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്‌ വിഷമകരമായ ഘട്ടങ്ങൾ സമ്മാനിക്കുകയുണ്ടായി. ഇത്തരം ചിന്താക്കുഴപ്പമുണ്ടാക്കുന്ന വേളകളിൽ അംഗസ്നാനം (വുദു) ചെയ്ത് വിഷമം ദൂരീകരിക്കുന്നത് വരെ പ്രാർത്ഥനകളിൽ മുഴുകുമായിരുന്നു. രാവിന്റെ ആഴങ്ങളിൽ വരെ പഠനത്തിൽ മുഴുകുമായിരുന്നു അദ്ദേഹം. സ്വപ്നങ്ങളിൽപ്പോലും അദ്ദേഹത്തിന്റെ ചിന്തകൾ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് നാൽപ്പത് തവണ അരിസ്റ്റോട്ടിലിന്റെ തത്വമീമാംസ അതിലെ വാക്കുകൾ മനസ്സിൽ പതിയുന്നത് വരെ വായിച്ചിട്ടുണ്ട്. അതിലെ വാക്കുകൾ വളരെ കടുത്തതായിരുന്നു. ഒരു ദിവസം ഒരു പുസ്തകക്കടയിൽ നിന്ന് മൂന്ന് ദിർഹം നൽകി വാങ്ങിയ അൽ-ഫറാബിയുടെ കൃതി വായിച്ചതിന്‌ ശേഷമാണ്‌ അദ്ദേഹത്തിന്റെ മനസ്സിൽ അതിനേക്കുറിച്ച് വെളിച്ചം വീശിയത്. അതുവരെ അസാധ്യമെന്ന് കരുതിയ കാര്യം സാധിച്ചതിൽ അതിയായ സന്തോഷം തോന്നിയ അദ്ദേഹം ദൈവത്തിന്‌ നന്ദി രേഖപ്പെടുത്തുകയും ദരിദ്രരായ ആളുകൾക്ക് ദാനം നൽകുകയുമുണ്ടായി.

പതിനാറാം വയസ്സിൽ വൈദ്യരംഗത്തേക്ക് ശ്രദ്ധതിരിച്ച അദ്ദേഹം തന്റെ പഠനം വൈദ്യശാസ്ത്രത്തിലെ തത്ത്വങ്ങളിൽ മാത്രം ഒതുക്കാതെ, രോഗികളുടെ വിഷമതകൾ മനസ്സിലാക്കി അവരെ ശുശ്രൂഷിക്കുകയും അതുവഴി ചികിൽസയിലെ പുതിയ രീതികൾ കണ്ടെത്തുകയും ചെയ്തു. പതിനെട്ടാം വയസ്സിനകം യോഗ്യനായ ഒരു ഭിഷഗ്വരൻ എന്ന ഖ്യാതിയും കരസ്ഥമാക്കി. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്, "വൈദ്യം എന്നത് ഗണിതത്തിനെപ്പോലെയോ തത്ത്വമീമാംസയെപ്പോലെയോ വിഷമമുള്ളതല്ല; അതിനാൽ തന്നെ ഞാൻ നല്ലൊരു വൈദ്യനായി മാറുകയും തെളിയിക്കപ്പെട്ട ഔഷധപ്രയോഗങ്ങളിലൂടെ രോഗികളെ ചികിൽസിക്കുവാനും തുടങ്ങി". പ്രായം കുറഞ്ഞ ഭിഷഗ്വരന്റെ പ്രശസ്തി വളരെപ്പെട്ടെന്ന് വർദ്ധിച്ചു, അദ്ദേഹം പണം സ്വീകരിക്കാതെ തന്നെ രോഗികളെ ചികിൽസിക്കാറുണ്ടായിരുന്നു.
പ്രായപൂർത്തിയായതിന്‌ ശേഷം

ഗുരുതരമായ രോഗം സുഖപ്പെടുത്തിയതിനെ തുടർന്ന് ഇബ്നു സീനയെ അമീറിന്റെ വൈദ്യനായി അദ്ദേഹം നിയമിച്ചു. ഇതായിരുന്നു ആദ്യത്തെ നിയമനം (997). നിയമനത്തിൽ അദ്ദേഹത്തിന്‌ ലഭിച്ച പ്രധാനപ്പെട്ട പാരിതോഷികം സമാനിയനിലെ രാജകീയ ഗ്രന്ഥാലയങ്ങൾ ഉപയോഗിക്കുവാനുള്ള അവസരമായിരുന്നു. അതുവഴി കൂടുതൽ പാണ്ഡിത്യം നേടാനുള്ള അവസരവും. അധികം താമസിയാതെ ഗ്രന്ഥാലയം അഗ്നിക്കിരയായപ്പോൾ ശത്രുക്കൾ ഇബ്നു സീനയുടെ മേൽ കുറ്റമാരോപിക്കുകയും, അതുവഴി കൂടുതൽ വിജ്ഞാനം കരസ്ഥമാക്കാനുള്ള അവസരം അദ്ദേഹത്തിന്‌ നഷ്ടമാവുകയും ചെയ്തു. ഇതിനെതുടർന്ന് പിതാവിന്റെ വ്യാപാരത്തിൽ സഹായിച്ചുകഴിയേണ്ടിവന്നു. ഈ സമയത്താണ്‌ തന്റെ ആദ്യകാല രചനകൾക്ക് അദ്ദേഹം സമയം കണ്ടെത്തിയത്.

ഇബ്നു സീനയ്ക്ക് 22 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടമായി. 1004 ഡിസംബറോടെ സമാനിയൻ ഭരണത്തിന്റെ അന്ത്യഘട്ടമെത്തിയിരുന്നു. ഗസ്നിയിലെ മഹ്മൂദ് വെച്ച് നീട്ടിയ സ്ഥാനമാനങ്ങൾ സ്വീകരിക്കാതെ അദ്ദേഹം പശ്ചിമഭാഗത്തേക്ക് യാത്ര ചെയ്ത് ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ഖോർഗഞ്ചിൽ എത്തുകയും, പണ്ഡിതൻമാരെ ബഹുമാനിച്ചിരുന്ന അവിടുത്തെ വസീർ അദ്ദേഹത്തിന്‌ പ്രതിമാസം സ്റ്റൈപ്പന്റ് ഏർപ്പാടാക്കുകയും ചെയ്തു. ഈ വേതനം വളരെ തുച്ഛമായിരുന്നു, തന്റെ കഴിവുകൾ ഉപയോഗിക്കാനുള്ള അവസരത്തിനായി അദ്ദേഹം നിഷാപൂർ മർവ് എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഖൊറാസനിന്റെ അതിരുകൾ വരെ സഞ്ചരിച്ചു. ദൈലമിലേയും മധ്യപേർഷ്യയിലേയും ഉദാരനായ ഭരണാധികാരിയും പണ്ഡിതനും കവിയുമായ ഷംസ് അൽ-മാആലി കാവൂസിൽ അഭയം പ്രതീക്ഷിച്ചെങ്കിലും അനുചരന്മാർ നടത്തിയ വിപ്ലവത്തുതുടർന്ന് കാവൂസ് വധിക്കപ്പെടുകായാണുണ്ടായത് (1052). കഠിനമായ രോഗത്താൽ ഇബ്നു സീനയ്ക്ക് വളരെ വിഷമം നേരിട്ട ഘട്ടവുമായിരുന്നു അത്. കാസ്പിയൻ കടലിന്‌ സമീപത്തുള്ള ഖൂർഖാനിൽ വെച്ച് തന്റെ ചങ്ങാതിയെ കണ്ടുമുട്ടുകയുണ്ടായി. ചങ്ങാതിയുടെ വീടിനടുത്തുള്ള കെട്ടിടത്തിൽവെച്ച് അദ്ദേഹം പ്രമാണശാസ്ത്രത്തിലും (logic) ജ്യോതിശാസ്ത്രത്തിലും അധ്യാപനം നടത്തി. തന്റെ പല കൃതികളും അദ്ദേഹം അവിടെവെച്ച് രചിക്കുകയുണ്ടായി. ഹിർകാനിയയിൽ താമസിക്കുന്ന ഈ അവസരത്തിലാണ്‌ അദ്ദേഹം വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്.

അനന്തരം അദ്ദേഹം തെഹറാനിന്‌ (ഇന്നത്തെ ഇറാന്റെ തലസ്ഥാനം) സമീപമുള്ള റായിൽ താമസമുറപ്പിച്ചു (റാസിയുടെ ജന്മദേശമാണ്‌ റായ്). ബൂയിലെ അമീറിന്റെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശി മകനായ മജ്ദ് അൽ-ദൗലയായിരുന്നു. ആ സമയം പ്രായപൂർത്തിയെത്താത്തതിനെ തുടർന്ന് പകരം മജ്ദിന്റെ മാതാവായിരുന്നു ഭരിച്ചിരുന്നത് (സയ്ദഹ് കാത്തൂൻ). റായിൽ വെച്ചാണ്‌ ഇബ്നു സീന തന്റെ മുപ്പതോളം ചെറിയ രചനകൾ പൂർത്തിയാക്കിയത്. പിന്നീട് സയ്ദഹ് കാത്തൂനും അവരുടെ രണ്ടാം മകനായ ഷംസ് അൽ-ദൗലയും തമ്മിലുണ്ടായ അധികാരതർക്കം അവിടം വിടാൻ ഇബ്നു സീനയെ നിർബന്ധിച്ചു. ഖസ്‌വീനിലെ തൽക്കാലിക വാസത്തിന്‌ ശേഷം ദക്ഷിണഭാഗത്തേക്ക് സഞ്ചരിച്ച് ഹമദാനിൽ എത്തിച്ചേർന്നു. അപ്പോഴേക്കും അവിടം ഷംസ് അൽ-ദൗല തന്റെ ഭരണം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആദ്യം അവിടത്തെ ഒരു മേലെതട്ടിലുള്ള ഒരു വനിതയുടെ കീഴിൽ സേവനമനുഷ്ഠിച്ചു. ഇബ്നു സീനയുടെ ആഗമനം അറിഞ്ഞ അമീർ അദ്ദേഹത്തെ ഭിഷഗ്വരനായി സ്വീകരിക്കുകയും, പാരിതോഷികങ്ങൾ നൽകി പറഞ്ഞയക്കുകയും ചെയ്തു. ഇബ്നു സീന അവിടുത്തെ വസീറിന്റെ കാര്യാലയത്തിൽ ഉയർന്ന സ്ഥാനം വഹിക്കുകപോലുമുണ്ടായി. പക്ഷേ അമീർ നാട്ടിൽനിന്ന് ബഹിഷ്ക്കരിക്കപ്പെട്ടതിനെ തുടർന്ന് ശൈഖ് അഹ്മദ് ഫദലിന്റെ വീട്ടിൽ ഒളിച്ച് താമസിച്ചു, ഏതാണ്ട് അമീർ സ്ഥാനം തിരിച്ച്പിടിക്കുന്നത് വരെ നാൽപ്പത് ദിവസത്തോളം ഇങ്ങനെ തുടർന്നു. ഭരണം ഇളകിമറിയുന്ന അവസ്ഥയിൽ വരെ അദ്ദേഹം തന്റെ പഠനങ്ങളിലും അദ്ധ്യാപനങ്ങളിലും മുഴുകുകയാണ്‌ ചെയ്തത്. വൈകുന്നേരങ്ങളിൽ തന്റെ വിഖ്യാത ബൃഹത്ഗ്രന്ഥങ്ങളിൽ നിന്ന് ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തു. അമീറിന്റെ മരണത്തെ തുടർന്ന്, വസീറായി അവരോധിതനായതിന്‌ ശേഷം അവിടുത്തെ മരുന്ന്ശാലയിൽ ഒതുങ്ങിക്കൂടി, അതീവ താൽപര്യപൂർവ്വവും ശ്രദ്ധയോടുകൂടിയും തന്റെ രചനകളിൽ മുഴുകുകയും ചെയ്തു.

അതേസമയം ഇസ്ഫഹാൻ നഗരമുഖ്യന്‌ അദ്ദേഹം തന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു കത്തെഴുതി. ഹമദാനിലെ പുതിയ അമീർ ഇബ്നു സീനയുടെ കത്തിനെ പറ്റിയും ഒളിച്ചിരിക്കുന്നയിടവും മനസ്സിലാക്കി അദ്ദേഹത്തെ തടവിലാക്കുകയുണ്ടായി. ഇതേസമയം ഹമദാനിലേയും ഇസ്ഫഹാനിലേയും ഭരണാധികാരികൾ തമ്മിൽ യുദ്ധം തുടരുകയും, ഇസ്ഫാൻ ഭരണാധികാരി ഹമദാനിനേയുടെ അതിന്റെ പട്ടണങ്ങളേയും പിടിച്ചടക്കി അവിടെയുണ്ടായിരുന്ന താജിക്ക് കൂലിപടയാളികളെ പുറത്താക്കുകയും ചെയ്തു. യുദ്ധം അടങ്ങിയപ്പോൾ അമീറിന്റെ കൂടെ ഹമദാനിലേക്ക് തന്റെ ഗ്രന്ഥങ്ങളടക്കം മടങ്ങിയെത്തി. പിന്നീട് തന്റെ സഹോദരൻ, പ്രിയപ്പെട്ട ശിഷ്യൻ, രണ്ട് അടിമകൾ എന്നിവരോടൊപ്പം സൂഫി വര്യന്റെ വേഷത്തിൽ നഗരത്തിന്‌ പുറത്ത് കടന്നു. ദുർഘടം നിറഞ്ഞ ഒരു യാത്രയ്ക്കൊടുവിൽ ഇസ്ഫഹാനിൽ എത്തിച്ചേർന്നു. അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി.

അവസാനകാല ജീവിതവും മരണവും:
ശേഷിച്ച പത്ത് പന്ത്രണ്ട് വർഷക്കാലം അബൂ ജാഫർ അലാ അദ്ദൗലയുടെ കീഴിൽ സേവനമനുഷ്ഠിച്ചു ഇബ്നു സീന. അദ്ദൗലയുടെ കൂടെ ഭിഷഗ്വരനായും പൊതുവിജ്ഞാനകാര്യ സാങ്കേതിക ഉപദേശകനായും, കൂടാതെ തന്റെ സദസ്സുകളുമായും അദ്ദേഹം കഴിഞ്ഞു.

ഈ അവസരത്തിൽ അദ്ദേഹം സാഹിത്യം ഭാഷാതത്ത്വം തുടങ്ങിയവയുടെ പഠനത്തിൽ കൂടുതൽ ഊന്നൽ നൽകുകയും തന്റേതായ വിമർശന ശൈലിയിൽ അതിൽ വിശകലനം നടത്തുകയും ചെയ്തു. ഈ സന്ദർഭത്തിലുള്ള ഇബ്നു സീനയെ, ഇബ്നു റുഷ്ദിന്റെ സ്വഭാവത്തോട് താരതമ്യപ്പെടുത്താവുന്നതാണു. ഹമദാനിനെതിരായുള്ള ഒരു സൈനിക നടപടിക്കിടെ അദ്ദേഹത്തിന്‌ കശലായ വയറുവേദന പിടികൂടി. ഇത് അദ്ദേഹത്തെ വളരെയധികം ബുദ്ധിമുട്ടിച്ചു. പിന്നീട് ഹമദാനിൽ തന്നെയുള്ള അവസരത്തിൽ രോഗം വീണ്ടും വരുകയും ചെയ്തപ്പോൾ മറ്റ് രീതികളെ ആശ്രയിക്കാതെ തന്റെ സ്വന്തം ചികിൽസാവിധിയിൽ ഭേദപ്പെടുത്തി.
ഇറാനിലെ ഹമദാനിലുള്ള ഇബ്നു സീനയുടെ ശവകുടീരം.


ശവകുടീരത്തിന്റെ അകക്കാഴ്ച്ച

വേഗത്തിലുള്ള ജീവിതശൈലി നിയന്ത്രിക്കാൻ സ്നേഹിതർ ഉപദേശിച്ചെങ്കിലും ഇത് അദ്ദേഹം നിരസിക്കുകയുണ്ടായി. അതിനദ്ദേഹം "ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്" എന്ന മറുപടിയാണ് നൽകിയത്. മരണക്കിടക്കയിൽ അദ്ദേഹം മനോ വിഷമത്തിനടിപ്പെട്ടു. തന്റെ സമ്പത്ത് ദരിദ്രരായവർക്ക് ദാനം നൽകുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്തു. മരണപ്പെടുന്നതിനു മൂന്ന് ദിവസം മുമ്പുവരെ അസുഖം കൂടുമ്പോൾ ഖുർആൻ പാരായണം ശ്രവിക്കുകയും ചെയ്തു. അൻപത്തിയേഴാം വയസ്സിൽ 1037 ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു. ഇറാനിലെ ഹമദാനിലാണ്‌ അദ്ദേഹത്തെ മറമാടിയിരിക്കുന്നത്.

വൈദ്യശാസ്ത്രവും ഔഷധശാസ്ത്രവും:
യൂനാനി വൈദ്യത്തിന്റെ ഉപജ്ഞാതാവാണ്‌ ഇബ്നു സീന. ഈ മേഖലയുടെ അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം തന്റെ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം എന്ന ഗ്രന്ഥത്തിൽ‍ പ്രതിപാദിച്ചിരിക്കുന്നു. 1025 ൽ പേർഷ്യയിൽ വെച്ചാണ്‌ ഇത് രചിക്കപ്പെട്ടത്. ഗ്രീക്ക്, ഇസ്‌ലാമിക വൈദ്യങ്ങളാണ്‌ അദ്ദേഹത്തെ പ്രധാനമായും സ്വാധീനിച്ചിട്ടുള്ളത്. സുശ്രുതന്റെയും ചരകന്റേയും ഭാരതീയ വൈദ്യവും അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി.
വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം:
A Latin copy of the Canon of Medicine
നൂറോളം കൃതികൾ ഇബ്നു സീനയുടേതായിട്ടുണ്ട്. അവയിൽ ചിലത് കുറച്ച് താളുകൾ മാത്രം ഉള്ളതും, ചിലത് ഏതാനും വാല്യങ്ങൾ ഉള്ളതുമാണ്‌. ഏറ്റവും പ്രസിദ്ധം വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം ആണ്‌, ഇത് യൂറോപ്യന്മാരിൽ അദ്ദേഹത്തെ വളരെയധികം പ്രസിദ്ധനാക്കി. 14 വാല്യങ്ങളുള്ള ഇത് പതിനെട്ടാം നൂറ്റാണ്ട് വരെ യൂറോപ്യൻ ഇസ്‌ലാമിക ലോകങ്ങളിൽ പ്രധാനപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥമായിരുന്നു. ശരീരശാസ്ത്രത്തിന്റെ പഠനത്തിന്‌ സഹായകമായ ശാസ്ത്രീയമായ പരീക്ഷണങ്ങൾ പരിണാമങ്ങൾ തുടങ്ങിയവയുടെ വിവരണം, സാംക്രമിക രോഗങ്ങളുടെയും ലൈംഗികവേഴ്ച്ചയിലൂടെയും പകരുന്ന രോഗങ്ങളുടെ കണ്ടുപിടിത്തം, സാംക്രമീകരോഗം ബാധിച്ചവരുമായി പാലിക്കേണ്ട (അകന്നു നിൽക്കാനുള്ള) നിർദ്ദേശം, പുതിയ പരീക്ഷണ ഔഷധങ്ങളുടെ ഉപയോഗം, ചികിൽസാരീതികൾ, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ വിശകലനം, ചില രോഗലക്ഷണങ്ങളുടെ വിശകലനം, സൂക്ഷ്മാണുക്കൾ ഉണ്ട് എന്ന അനുമാനം തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ രോഗങ്ങളെ സ്വഭാവ സവിശേഷതയോട് കൂടി വിവരിക്കുകയും തരംതിരിക്കുകയും ചെയ്തിരിക്കുന്നു, അവ ഉണ്ടാകാനുള്ള കാരണവും നൽകിയിട്ടുണ്ട്. ശുചിത്വം, ലളിതവും സങ്കീർണ്ണവുമായ ഔഷധങ്ങൾ, ശാരീരിക അവയവങ്ങളുടെ ധർമ്മം എന്നിവയുടെ വിവരണവും ഇതിലുണ്ട്. മനുഷ്യനേത്രത്തിന്റെ ഘടന ആദ്യമായി ശരിയായ വിവരണം നൽകിയത് ഇബ്നു സീനയാണ്‌, തിമിരമുൾപ്പെടെയുള്ള കണ്ണുകൾക്കുണ്ടാകാവുന്ന വൈകല്യങ്ങളും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം ചെങ്കണ്ണ് പകർച്ച വ്യാധിയാണ്‌ എന്ന് നിഗമനത്തിലെത്തുന്നുണ്ട്, യൂറോപ്യന്മാർ ആദ്യം ഈ കാര്യത്തെ ഖണ്ഡിച്ചുവെങ്കിലും പിന്നീട് ഇത് ശരിയാണെന്ന് തെളിഞ്ഞു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും അതിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും ഇതിൽ വിവരിച്ചിരിക്കുന്നു. മുഖത്തുണ്ടാകുന്ന രണ്ട് വിധത്തിലുള്ള തളർവാതത്തെയും ആഴത്തിൽ വിവരിക്കുന്നുണ്ട്. ഹൃദയം ശരീരത്തിൽ ഒരു വാൽവായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിവരിക്കുന്നു.
നിയന്ത്രിത ക്രമരഹിത ചികിൽസ, ആധികാരിതയെ അടിസ്ഥാനമാക്കിയുള്ള വൈദ്യം, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥമാണ്‌ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം. പുതിയ ഔഷധങ്ങളുടേയും ചികിൽസാവിധികളുടേയും ഫലപ്രാപ്തി നിർണ്ണയിക്കുന്നതിനുള്ള രീതികളും അടിസ്ഥാനതത്ത്വങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്, അവ താഴെ നൽകിയിരിക്കുന്നു, വർത്തമാനകാലത്തെ ചികിൽസാലയങ്ങളിലെ ഔഷധ സേവയുടെയും, ആധുനിക ചികിൽസാരീതികളുടെയും അടിസ്ഥാനമായി ഇപ്പോഴും ഇവ ഉപയോഗിക്കപ്പെടുന്നു.
  1. "ഔഷധം അതിന്റെ സ്വഭാവഗുണത്തെ മാറ്റം വരാൻ സാധ്യതയുള്ള എല്ലാ അപദ്രവ്യങ്ങളിൽ നിന്ന് മുക്തമായിരിക്കണം."
  2. "ഇത് വിവിധങ്ങളായ രോഗങ്ങളെ ലക്ഷ്യം വെക്കാതെ ഒരു രോഗത്തിന്‌ മാത്രമുള്ളതായിരിക്കണം."
  3. "ഔഷധം രണ്ട് വിപരീത രോഗങ്ങളോട് പരീക്ഷിച്ചിരിക്കണം, കാരണം അത് ചിലപ്പോൾ ഒരു രോഗത്തെ അതിന്റെ പ്രത്യക്ഷ ഗുണത്താലും മറ്റൊരു രോഗത്തെ പരോക്ഷ ഗുണത്താലും സുഖപ്പെടുത്തുന്നു."
  4. "രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചായിരിക്കണം ഔഷധം. ഉദാഹരണത്തിന്‌ ചില ഔഷധങ്ങളുടെ ഉഷ്ണം രോഗത്തിന്റെ ശീത അവസ്ഥയേക്കാൾ കുറവായിരിക്കും, അപ്പോൾ ഫലപ്രാപ്തി ഉണ്ടായിരിക്കുകയില്ല."
  5. "ഔഷധം പ്രവർത്തനനിരതമാകുന്ന സമയം നിരീക്ഷിക്കേണ്ടതുണ്ട്, അങ്ങനെ ഉദ്ദേശവും അനിഷ്ടകരവുമായ കാര്യങ്ങളെ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കും."
  6. "വിഭിന്നങ്ങളായ അവസരങ്ങളിൽ ഔഷധത്തിന്റെ പ്രവർത്തനം ഒരേപോലെ ആയിരിക്കണം, അല്ലാത്തപക്ഷം ഔഷധത്തിന്റെ ഗുണം യാദൃച്ഛികമായിരിക്കും."
  7. "ഔഷധത്തിന്റെ ഗുണപരിശോധന മനുഷ്യശരീരത്തിൽ തന്നെ നടത്തിയിരിക്കണം, അത് സിംഹത്തിന്റെയോ കുതിരയുടെയോ ശരീരത്തിൽ കാണിക്കുന്ന ഫലങ്ങൾ മനുഷ്യശരീരത്തിൽ കാണിക്കുമെന്ന് യാതൊരു ഉറപ്പുമില്ല."
വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിന്റെ ഒരു അറബി പതിപ്പ് (1593).
 റോമിൽ 1593 ലാണ്‌ ഇതിന്റെ അറബിക്ക് പതിപ്പ് ഇറങ്ങിയത്, 1491 ൽ നേപ്പിൾസിൽ ഹിബ്രൂ പതിപ്പും ഇറങ്ങി. ജെറാർഡ് ഡി സബ്‌ലൊനെത യുടെ പതിപ്പിന്റേതായി ലത്തീനിൽ ഏതാണ്ട് മുപ്പതോളം പതിപ്പുകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ ഇതിന്റെ വ്യാഖ്യാന ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടു. മെഡിക്കമെന്റ കോർഡിയാലിയ, കാന്റിക്കം ഡി മെഡിസിന, ട്രാക്റ്റേറ്റസ് ഡി സിറൂപോ അസെറ്റോസോ എന്നിവയാണ്‌ ലത്തീനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റ് കൃതികൾ.
റാസി, അലി ഇബ്നു അൽ-അബ്ബാസ്, ഇബ്നു റുഷ്ദ് എന്നീ പേരുകൾക്കോടൊപ്പം ഇബ്നു സീനയും 12 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ യുറോപ്യൻ സർവ്വകലാശാലകളുടെ മാർഗ്ഗദർശിയായിരുന്നു. മുൻഗാമിയായ റാസിയുടെ ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല ഇബ്നു സീനയുടേതും, അദ്ദേഹം ഗാലെന്റെ തത്ത്വങ്ങളും (ഗാലൻ ഹിപ്പൊക്രാറ്റിസിന്റെയും), അരിസ്റ്റോട്ടിലിന്റെ ഭേദഗതി വരുത്തിയ തത്ത്വങ്ങളും, കൂടാതെ സുശ്രുതന്റെയും ചരകന്റെയും ഭാരതീയാധ്യാപനങ്ങളും ഉൾക്കൊണ്ടു.[45] റാസിയുടെ അൽ-ഹവി തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം.
ഇബ്നു സീനൻ മനഃശാസ്ത്രം:
 മുസ്‌ലിം മനഃശാസ്ത്രത്തിലും നാഡീശാസ്ത്രത്തിലും നാഡീമനഃശാസ്ത്രത്തിന് തുടക്കം കുറിച്ചതു ഇബ്നു സീനയായിരുന്നു. ആദ്യമായി ഇദ്ദേഹം വിഭ്രാന്തി (hallucination), നിദ്രയില്ലായ്മ (insomnia‌, മാനിയ (mania), മാനസിക ആഘാതം (nightmare), മനോവിഷാദം (melancholia), മതിഭ്രമം (dementia), അപസ്മാരം (epilepsy), തളർവാതം (paralysis), പക്ഷാഘാതം (stroke), തലകറക്കം (vertigo), നടുക്കം (tremor) തുടങ്ങിയ നാഡീമനഃശാസ്ത്രത്തിലെ വിവിധ അവസ്ഥകൾ വിവരിച്ചു.
 

മനോശരീരശാസ്ത്രം (psychophysiology), നാഡീമനോരോഗത്തിനുള്ള ഔഷധസേവ എന്നിവ തുടങ്ങിയതും ഇബ്നു സീനയായിരുന്നു. വികാരസംബന്ധിയായ രോഗങ്ങളിൽ മനഃശാസ്ത്രപരമായ ശരീരശാസ്ത്രത്തിന്റെ പ്രാധാന്യം ഇദ്ദേഹം തിരിച്ചറിയുകയും മാനസിക നിലയ്ക്കനുസരിച്ച് പൾസ് നിരക്കിലുണ്ടാകുന്ന മാറ്റങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയുള്ള സമ്പ്രദായം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഒരു വ്യക്തിയുടെ മനോനിലയ്ക്കനുസരിച്ച് പൾസ് നിരക്കിലുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് ചികിൽസിച്ചതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

മനഃശാസ്ത്രത്തിൽ നേടിയെടുത്ത അറിവ് അദ്ദേഹത്തിന്റെ കിത്തബ് അൽ-നഫ്സ്, കിതാബ് അൽ-ശിഫ (അതിജീവനത്തിന്റെ ഗ്രന്ഥം, The Book of Healing), കിത്താബ് അൽ-നജാത്ത് (The Book of Deliverance) എന്നിവയിൽ നൽകിയിരിക്കുന്നു. ഇവ ലത്തീനിൽ അറിയപ്പെടുന്നത് ദെ അനിമ (De Anima) എന്നാണ്. ഇവയിലെ പ്രധാന പ്രതിപാദ്യ വിഷയം അദ്ദേഹത്തിന്റെതെന്നു കരുതുന്ന "പറക്കുന്ന മനുഷ്യൻ" വാദത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു, പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം ഡെസ്കാർട്ടെയുടെ കൊഗിഷൊ (cogito) എന്ന പേരിൽ അറിയപ്പെട്ട വാദത്തോട് ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്. വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിൽ അദ്ദേഹം നാഡീമനഃശാസ്ത്രത്തെ വിശകലനം ചെയ്യുകയും മനോവിഷാദരോഗം (melancholia) ഉൾപ്പെടെയുള്ള നാഡീമനോരോഗാവസ്ഥകളെ വിവരിക്കുകയും ചെയ്തു. ആശങ്കാജനകവും ചില തരത്തിലുള്ള ഭയങ്ങൾക്ക് കാരണമായേക്കാവുന്നതുമായ അവസ്ഥയിൽ രോഗി ആയിത്തീരാവുന്ന വിഷാദപരമായ മനോനിലയാണ് മനോവിഷാദം രോഗാവസ്ഥയാണെന്ന് അദ്ദേഹം സമർത്ഥിച്ചു.


ജ്യോതിശാസ്ത്രവും ജ്യോതിഷവും:
ശാസ്ത്രീയതയേക്കാൾ ഊഹങ്ങളെ അടിസ്ഥാനമാക്കുന്നുവെന്നതിനാലും ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് എതിരായതിനാലും ഇബ്നു സീന ജ്യോതിഷം അഭ്യസിച്ചിരുന്നില്ല. ശാസ്ത്രീമായതും മതപരവുമായ തലങ്ങളിൽ ജ്യോതിഷത്തെ നിരാകരിക്കാനുള്ള കാരണമായി ഖുർആനിലെ സൂക്തങ്ങൾ അദ്ദേഹം ഉദ്ധരിച്ചു.

ജ്യോതിഃശാസ്ത്രത്തിൽ നക്ഷത്രങ്ങൾക്ക് സൂര്യനിൽ നിന്നാണ് പ്രകാശം ലഭിക്കുന്നത് എന്ന അരിസ്റ്റോട്ടിലിന്റെ വാദത്തെ അദ്ദേഹം നിരാകരിച്ചു. നക്ഷത്രങ്ങൾ സ്വയം പ്രകാശിക്കുന്നവയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു, കൂടാതെ ഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നവയാണെന്നും വിശ്വസിക്കുകയും ചെയ്തു. 1032 മേയ് 24 ൽ അദ്ദേഹം ശുക്രന്റെ സംതരണം വീക്ഷിക്കുകയുണ്ടായി. അതിന് തൊട്ടുശേഷം അൽമഗെസ്റ്റിന്റെ സംഗ്രഹം (Compendium of the Almagest) അദ്ദേഹം രചിച്ചു, ടോളമിയുടെ അൽമഗെസ്റ്റ് എന്ന കൃതിയുടെ നിരീക്ഷണമായിരുന്നു അത്. ശുക്രൻ ഭൂമിയോട് സൂര്യനേക്കാൾ അടുത്തതാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. ഇബ്നു സീനയുടെ ശിഷ്യനായ അബൂ ഉബൈദ് അൽ-ജുസ്ജാനി അദ്ദേഹത്തിന്റെ ഗുരു ടോളമിയുടെ അധിചക്രം എന്ന ആശയത്തിൽ അടങ്ങിയിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായി അവകാശപ്പെടുന്നു.

രസതന്ത്രം:
രസതന്ത്രത്തിൽ നീരാവി സ്വേദനം ആദ്യമായി വിവരിച്ചത് ഇബ്നു സീനയായിരുന്നു. ഈ വിദ്യ ആൾക്കഹോളുകളും സുഗന്ധദ്രവ്യങ്ങളും നിർമ്മിക്കുവാൻ ഉപയോഗപ്പെടുത്തിയിരുന്നു; ഇങ്ങനെ ഉല്പാദിപ്പിക്കുന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അരോമതെറാപ്പിയുടെ (aromatherapy) അടിസ്ഥാനം. സുഗന്ധദ്രവ്യ നീരാവികൾ ഘനീഭവിപ്പിച്ചെടുക്കാനുള്ള ശീതീകരിച്ച കുഴൽചുരുളും (refrigerated coil) അദ്ദേഹം കണ്ടുപിടിച്ചു. സ്വേദീകരണ വിദ്യയിൽ സുപ്രധാനമായ വഴിത്തിരിവായിരുന്നു ഇത്, സുഗന്ധദ്രവ്യങ്ങൾ വേർതിരിക്കാൻ ശീതീകരിക്കപ്പെട്ട കുഴലുകൾ ആവശ്യമായ അദ്ദേഹത്തിന്റെ സ്വേദന പ്രക്രിയകളിൽ അത് ഉപയോഗപ്പെടുത്തുകയും ചെയ്തു.

അൽ-കിന്ദിക്ക് ശേഷം ആൽക്കെമിയെ വിവരിച്ച് എഴുതിയ ആദ്യത്തെ പ്രതിഭയായിരുന്നു ഇബ്നു സീന. ആൽക്കെമിയെ വിശദീകരിച്ച അദ്ദേഹം രചിച്ച നാല് ഗ്രന്ഥങ്ങൾ ലത്തീനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, അവ ഇവയാണ്:

  1. Liber Aboali Abincine de Anima in arte Alchemiae
  2. Declaratio Lapis physici Avicennae filio sui Aboali
  3. Avicennae de congelatione et conglutinatione lapifum
  4. Avicennae ad Hasan Regem epistola de Re recta
ആൽക്കെമിസ്റ്റുകൾ പൊതുവായി വിശ്വസിക്കുന്നതുപോലെ പദാർത്ഥങ്ങളെ പരിവർത്തനം ചെയ്യാമെന്ന സിദ്ധാന്തത്തെ അദ്ദേഹം തന്റെ കൃതികളിലൊന്നിൽ നിരാകരിക്കുന്നു.പുറമേ മാറ്റങ്ങൾ ഉളവാക്കാൻ സാധിക്കുന്നവയാണെങ്കിലും, വ്യത്യസ്ത അവസ്ഥകളിൽ പദാർത്ഥത്തിന്റെ അവസ്ഥയിൽ മാറ്റം ചെലുത്തുവാൻ നമുക്കറിയാവുന്ന രാസവസ്തുക്കൾക്കാവില്ല.

ആൽക്കെമിയെ നിരാകരിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ കൂടുതൽ സ്വാധീനം ചെലുത്തിയത് Liber Aboali Abincine de Anima in arte Alchemiae ആയിരുന്നു, വിൻസെന്റ് ഓഫ് ബ്യൂവെയിസിനെ പോലെയുള്ള മധ്യകാല രസതന്ത്രജ്ഞരെയും ആൽക്കെമിസ്റ്റുകളെയും ഇത് സ്വാധീനിച്ചിരുന്നു. De congelatione et conglutinatione lapidum എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതിയിൽ അദ്ദേഹം അജൈവ വസ്തുക്കളെ നാലായി തിരിച്ചു, ഇത് അവയെ രണ്ടായി തിരച്ച അരിസ്റ്റോട്ടിലിന്റെയും (orycta and metals) മൂന്നായി തിരിച്ച ഗാലന്റെയും (terrae, lapides and metals) രീതികളിൽ നിന്നുള്ള നല്ലൊരു പുരോഗമനമായിരുന്നു. ലാപ്പിഡുകൾ, ഗന്ധകം, ലവണങ്ങൾ, ലോഹങ്ങൾ (lapides, sulfur, salts and metals) എന്നിവയായിരുന്നു അവ.

ഭൗമ ശാസ്ത്രങ്ങൾ:
അതിജീവനത്തിന്റെ ഗ്രന്ഥത്തിൽ (The Book of Healing) അദ്ദേഹം ഭൂഗർഭശാസ്ത്രം പോലെയുള്ള ഭൗമശാസ്ത്രവിഷയങ്ങൾ എഴുതി, യൂനിഫോർമിറ്റേറിയനിസം (uniformitarianism), ലോ ഓഫ് സൂപ്പർപൊസിഷനിസം (law of superposition) തുടങ്ങിയ ഭൂഗർഭശാസ്ത്രത്തിലെ സങ്കൽപ്പങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. പർവ്വതരൂപീകരണത്തെക്കുറിച്ച് വിവരിക്കുന്നതിനിടയിൽ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു: 

         "അവ ഒന്നുകിൽ ഭൂകമ്പം പോലെയുള്ള അവസരങ്ങളിൽ ഭൂവൽക്കത്തിന്റെ മുകളിലോട്ടുള്ള തള്ളൽ മൂലമോ, അല്ലെങ്കിൽ ജലത്തിന്റെ പ്രവർത്തനഫലമായോ ആവാം, ജലം ഒഴുകുന്ന അവസരത്തിൽ പുതിയ താഴ്വരകൾ രൂപപ്പെടുന്നു, മണ്ണിന്റെ പാളികൾ മൃദുവായത്, കടുത്തത് എന്നിങ്ങനെ വിവിധനിറത്തിൽ കാണപ്പെടുന്നത് അതിനാലായിരിക്കാം... ഇത് വളരെ ദീർഘമായ കാലയളവുകൊണ്ടുണ്ടാകുന്ന പ്രവൃത്തിയാണ്. ആദ്യഘട്ടങ്ങളിൽ അത്തരം പർവ്വതങ്ങളുടെ വലിപ്പം വളരെ ചെറുതായിരിക്കുകയും ചെയ്യും." 
ഭൂഗർഭശാസ്ത്രത്തിന്റെ വികസനത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ കാരണമായി ഭൂഗർഭശാസ്ത്രത്തിന്റെ പിതാവായി ഇബ്നു സീനയെ കണക്കാക്കുന്നു, പ്രത്യേകിച്ച് പർവ്വതരൂപവത്കരണ സിദ്ധാന്തങ്ങളിലെ സംഭാവനകൾ കാരണം.

ഭൗതികശാസ്ത്രം:
ഭൗതികശാസ്ത്രത്തിൽ തന്റെ ശാസ്ത്ര പരീക്ഷണങ്ങളിൽ അന്തരീക്ഷ താപനില അറിയുന്നതിന് ഒരു വാതക താപമാപിനി ആദ്യമായി നിർമ്മിച്ചത് ഇബ്നു സീനയായിരുന്നു. 1253 ൽ Speculum Tripartitum എന്ന ലത്തീൻ ഗ്രന്ഥത്തിൽ ഇബ്നു സീനയുടെ താപത്തെ കുറിച്ചുള്ള സിദ്ധാന്തത്തെപ്പറ്റി ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു:
    ബാഹ്യ വസ്തുക്കളിൽ സംഭവിക്കുന്ന ചലനം മൂലമാണ് താപമുണ്ടാകുന്നതെന്ന് അവിസെന്ന അദ്ദേഹത്തിന്റെ സ്വർഗ്ഗവും ഭൂമിയും എന്ന ഗ്രന്ഥത്തിൽ പറയുന്നു, .
                           മെക്കാനിക്സിൽ ഇബ്നു സീന ചലനത്തെ കുറിച്ച് വിപുലമായ സിദ്ധാന്തം തന്നെ വികസിപ്പിച്ചെടുത്തു. വസ്തുക്കൾ വായുവിൽ വലിച്ചെറിയപ്പെട്ടുണ്ടാകുന്ന ചെരിവും (inclination) അതിനു പ്രയോഗിക്കപ്പെട്ട ബലവും തമ്മിൽ അദ്ദേഹം വേർതിരിച്ച് വിശദീകരിച്ചു, എറിയുന്ന ആൾ ആ വസ്തുവിനു നൽകുന്ന ചെരിവ് (inclination) അതിന്റെ സഞ്ചാരത്തെ ബാധിക്കുന്നു എന്ന നിഗമനത്തിലെത്തുകയും ചെയ്തു. ശൂന്യതയിൽ ഈ ചലനം നിൽക്കില്ല എന്നും കണക്കാക്കി. ഇതിനെ അദ്ദേഹം സ്ഥായിയായ ബലമായി കണക്കാക്കുകയും വായു സമ്മർദ്ദം പോലെയുള്ള ബാഹ്യ ബലങ്ങൾ അതിനെ കുറക്കുന്നു എന്നും അദ്ദേഹം കണക്കുകൂട്ടി.

ഒപ്റ്റിക്സിൽ, "പ്രകാശം അനുഭവവേദ്യമാകുന്നത് പ്രകാശിക്കുന്ന വസ്തുക്കൾ ഏതെങ്കിലും കണികകൾ ഉൽസർജിക്കുന്നതു മൂലമാണെങ്കിൽ, പ്രകാശത്തിന്റെ വേഗതയ്ക്കൊരു പരിധിയുണ്ടായിരിക്കണം" എന്നദ്ദേഹം സമർത്ഥിച്ചു. മഴവില്ല് എന്ന് പ്രതിഭാസത്തെ അദ്ദേഹം തെറ്റായി വിശദീകരിച്ചിട്ടുമുണ്ട്. കാൾ ബെൻജമിൻ ബോയെർ മഴവില്ലിനെ കുറിച്ച് ഇബ്നു സീനയുടെ സിദ്ധാന്തം ഇങ്ങനെ വിശദീകരിക്കുന്നു:

    കട്ടികൂടിയ മേഘങ്ങളിൽ മഴവില്ല് രൂപപ്പെടുന്നില്ല മറിച്ച് മേഘത്തിനും നിരീക്ഷകനും അല്ലെങ്കിൽ സൂര്യനുമിടയിലുള്ള നേർത്ത ജലകണങ്ങളുടെ പാളിയിലാണ് അവ രൂപപ്പെടുന്നതെന്ന് അദ്ദേഹം വിവിധ നിരീക്ഷണങ്ങൾ വഴി മനസ്സിലാക്കി. ഇതിൽ മേഘം കണ്ണാടികൾക്കു പിറകിൽ പൂശിയ വെള്ളി പോലെ ഒരു പശ്ചാത്തല വസ്തുവായി മാത്രം വർത്തിക്കുന്നു എന്ന് അദ്ദേഹം വിചാരിച്ചു. മഴവില്ലിന്റെ സ്ഥാനം മാത്രമല്ല അദ്ദേഹം തെറ്റിധരിച്ചത് കൂടെ നിറങ്ങളുടെ രൂപവത്കരണത്തിലും സംഭവിച്ചിരിക്കണം

ഇബ്നു സീനൻ തത്ത്വചിന്ത:
ആദ്യകാല ഇസ്‌ലാമിക തത്ത്വചിന്തയെക്കുറിച്ച് എഴുതിയ ഒരു വ്യക്തിയാണ് ഇബ്നു സീന, പ്രത്യേകിച്ച് തർക്കശാസ്ത്രം (Logic), തത്ത്വമീമാംസ (Metaphysics) എന്നിങ്ങനെയുള്ള കൃതികളിലുൾപ്പെടെ പ്രമാണശാസ്ത്രം, ധർമ്മശാസ്ത്രം, തത്ത്വമീമാംസ എന്നീ വിഷയങ്ങളിൽ അദ്ദേഹം വളരെയധികം എഴുതിയിരിക്കുന്നു. അക്കാലത്തെ ശാസ്ത്രത്തിന്റെ പ്രമാണിക ഭാഷയായ അറബിയിലാണ് അദ്ദേഹത്തിന്റെ കൃതികളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്നത്, മറ്റു ചിലവ പേഷ്യനിലും. വർത്തമാനകാലത്തുപോലും ഭാഷയുടെ പ്രാധാന്യം വെളിവാക്കുന്നതാണ് അദ്ദേഹം പൂർണ്ണമായും പേർഷ്യനിൽ എഴുതിയ ചില കൃതികൾ (പ്രത്യേകിച്ച് അല അദ്ദൗലക്ക് വേണ്ടിയുള്ള തത്ത്വചിന്ത). അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയ്ക്ക് ഇബ്നു സീന വ്യാഖ്യാനങ്ങൾ നൽകുകയും പലപ്പോഴും പോരായ്മ തോന്നിയിരുന്നവയെ തിരുത്തുകയും ചെയ്തു, ഇത് ഇജ്തിഹാദിൽ (ഇസ്‌ലാമിൽ ഖുർആനിനേയും നബിചര്യയേയും അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ) വളരെയധികം സജീവമായ ചർച്ചകൾക്ക് മരുന്നിടുകയും ചെയ്തു.

മധ്യകാല ഇസ്‌ലാമിക ലോകത്ത് കലാമിന്റെ (ഇസ്‌ലാമിക തർക്കശാസ്ത്രം) കൂടെ അരിസ്റ്റോട്ടിലിസവും നവപ്ലാറ്റോണിസവും യോജിപ്പിച്ചു കൊണ്ടുപോകാൻ ഇബ്നു സീനയ്ക്ക് കഴിഞ്ഞിരുന്നതിനാൽ പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന്റെ നേതൃത്വസ്ഥാനത്ത് അവിസെന്നിസത്തിന് കഴിഞ്ഞു, കൂടെ തത്ത്വചിന്തയുടെ ഏറ്റവും വലിയ വക്താവായി ഇബ്നു സീന ആയിതീരുകയും ചെയ്തു.

ആത്മാവിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും നിലനില്പ്-ആവശ്യകത (existence-essence) എന്നിവയെ വേർതിരിച്ചുള്ള വിശദീകരണങ്ങളുമൊക്കെ കാരണമായി അവിസെന്നിസം മധ്യകാല യൂറോപ്പിനേയും നന്നായി സ്വാധീനിക്കുകയുണ്ടായി, യൂറോപ്യൻ പാഠ്യശാലകളിൽ അവയിൽ വലിയ ചർച്ചകളും വിമർശനങ്ങളും നടക്കുകയും അവ ഉയർന്നു വരുകയുമുണ്ടായി. ഇതായിരുന്നു പ്രത്യേകിച്ച് പാരീസിലെ അന്നത്തെ അവസ്ഥ, പിന്നീട് 1210 ഓടുകൂടി അവിസെന്നിസം പിന്തള്ളപ്പെട്ടു. ഇങ്ങനൊക്കെയാണെങ്കിലും വില്ല്യം ഓഫ് ഔവേർൺ (William of Auvergne), ആൽബർട്ടസ് മാഗ്നസ് എന്നിവരെ ഇബ്നു സീനയുടെ തത്ത്വചിന്തയും സൈദ്ധാന്തിക വിജ്ഞാനവും സ്വാധിനിച്ചിരുന്നു, അതുപോലെ തോമസ് അക്വീനാസിന്റെ ചിന്തകളെ അദ്ദേഹത്തിന്റെ തത്ത്വമീമാംസ നന്നായി സ്വാധീനിച്ചു.[68]ചലനത്തിൽ കൂടിയേ കാലം വിശകലനം ചെയ്യാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സ് മൂന്നു തരത്തിലുണ്ട് : സസ്യമനസ്സ്, ജന്തുമനസ്സ്, മനുഷ്യമനസ്സ്. തിന്മ മൂന്നുവിധമുണ്ട് : ദൈന്യം, ശാരീരികവേദന, പാപം.
തത്ത്വമീമാംസ സിദ്ധാന്തം:
ഇസ്‌ലാമിക ദൈവശാസ്ത്രവുമായി ഇഴകിച്ചേർന്നിരുന്ന ആദ്യകാല ഇസ്‌ലാമിക തത്ത്വചിന്ത ആവശ്യകതെയും (essence) നിലനിൽപ്പിനേയും (existence) അരിസ്റ്റോട്ടിലിസത്തേക്കാൾ നന്നായി വേർതിരിച്ചു വിശദീകരിച്ചിരുന്നു. നിലനില്പ് സംഭവിക്കാൻ സാധ്യതകുറഞ്ഞതോ യാദൃച്ഛികമോ ആണെങ്കിൽ, ആവശ്യകത യാദൃച്ഛികതയ്ക്കുമപ്പുറത്തായിരുന്നു. ഇബ്നു സീനയുടെ തന്ത്വചിന്തകൾ പ്രത്യേകിച്ച് തത്ത്വമീമാംസയുമായി ബന്ധപ്പെട്ട ഭാഗത്തിലെ കുറേ ഭാഗം അൽ-ഫറാബിയിൽ നിന്നും കടം കൊണ്ടവയാണ്. ശരിയായ ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിനുള്ള അന്വേഷണം അദ്ദേഹത്തിന്റെ കൃതികളിൽ കാണാവുന്നതാണ്.

അൽ-ഫറാബിയിൽ നിന്നുള്ള മാർഗ്ഗദർശനമുൾക്കൊണ്ട് ഇബ്നു സീന ഉണ്ടായിരിക്കുന്നതിനെ (being) കുറിച്ച് അന്വേഷണ ചിന്തകൾക്ക് തുടക്കം കുറിച്ചു, അങ്ങനെ അദ്ദേഹം ആവശ്യകതയേയും നിലനിൽപ്പിനേയും വേർതിരിച്ചു കാണിച്ചു. നിലനിൽപ്പ് നിലനിൽക്കുന്ന വസ്തുക്കളുടെ ആവശ്യകതയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതല്ലെന്നും ദ്രവ്യത്തിനും സ്വന്തമായി പ്രവർത്തിക്കാനോ പ്രഞ്ചത്തിന്റെ ചലനാത്മകമായ് അവസ്ഥയ്ക്ക് കാരണമാകാനോ നിലനിക്കുന്ന വസ്തുക്കളെ യാഥാർത്ഥവൽക്കരിക്കാനോ ആവില്ലെന്നും അദ്ദേഹം വാദിച്ചു. അതിനാൽ തന്നെ നിലനിൽപ്പ് ആവശ്യകതയ്ക്ക് അതിന്റെ ഭാഗം ചേർക്കുന്നതോ നൽകുന്നതോ ആണ്. അങ്ങനെയാവാൻ 'കാരണം' നിലനിൽക്കുന്ന കാര്യമാണെന്നും അത് അതിന്റെ പ്രഭാവത്തോടുകൂടി അത് നിലകൊള്ളുകയും ചെയ്യുന്നു.

അവിസെന്നിയൻ പ്രമാണശാസ്ത്രം:
ഇബ്നു സീന അദ്ദേഹത്തിന്റെ കൃതികളിൽ ഇസ്‌ലാമിക തത്ത്വചിന്തയിലെ പ്രമാണശാസ്ത്രത്തെ വളരെയധികം ചർച്ചയ്ക്ക് വിധേയമാക്കുമയും അരിസ്റ്റോട്ടിലിയൻ പ്രമാണികതയ്ക്ക് (Aristotelian logic) പകരമായി സ്വന്തമായ "അവിസെന്നിയൻ പ്രമാണശാസ്ത്രം" (Avicennian logic) വളർത്തിക്കൊണ്ടുവരികയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി അവിസെന്നിയൻ പ്രമാണശാസ്ത്രം അരിസ്റ്റോട്ടിലിയൻ പ്രമാണശാസ്ത്രത്തിനു പകരമായി ഉപയോഗിക്കപ്പെടുകയും മേൽക്കോയ്മ നേടുകയും ചെയ്തു. അതേ നൂറ്റാണ്ടിലെ ലത്തീൻ വിവർത്തനങ്ങളോടു കൂടി അത് യൂറോപ്പിനേയും വളരെയധികം സ്വാധീനിച്ചു.

ഊഹങ്ങളെ അറ്റിസ്ഥാനമാക്കിയുള്ള പ്രമാണികതയ്ക്ക്ക്ക് (hypothetical syllogism) അദ്ദേഹം ആദ്യകാല സിദ്ധാന്തങ്ങൾക്കു രൂപം നൽകുകയുണ്ടായി അവയായിരുന്നു അദ്ദേഹത്തിന്റെ അപകട ഘടകങ്ങളുടെ നിർദ്ധാരണങ്ങൾക്ക് (risk factor analysis) പിൻബലമായി വർത്തിച്ചത്. പ്രമേയ കലനത്തിന്റെയും (propositional calculus) ആദ്യകാല സിദ്ധാന്തങ്ങൾ അദ്ദേഹം വികസിപ്പിച്ചിരുന്നു, ഇവ അരിസ്റ്റോട്ടിലിയൻ പ്രമാണശാസ്ത്രത്തിൽ ചർച്ച ചെയ്യപ്പെടാത്ത മേഖലയായിരുന്നു. അരിസ്റ്റോട്ടിലിയൻ പ്രാമാണികതയുടെ ആദ്യ വിമർശനങ്ങളും ഇബ്നു സീനയുടെ വകയായിരുന്നു. നിവേശിത പ്രമാണികതയ്ക്കും (inductive logic) അദ്ദേഹം സ്വന്തമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിവേശിത പ്രമാണികതയിലും ശാസ്ത്ര രീതികളിലും (scientific method) വളരെ പ്രധാനപ്പെട്ട മെത്തേഡ്സ് ഓഫ് അഗ്രീമെന്റിലെ മെത്തേഡുകൾ ആദ്യമായി വിവരിച്ചതും ഇദ്ദേഹമായിരുന്നു.

പ്രകൃതി ദാർശനികത:
അരിസ്റ്റോട്ടിലിന്റെ പ്രകൃതി ദാർശനികതെയും പെരിപതെറ്റിക് പാഠ്യശാലയെയും നിരൂപിച്ച് അബൂ റയ്ഹാൻ ബറൂനിയുമായി എഴുത്തു സം‌വാദത്തിൽ ഏർപ്പെടുകയുണ്ടായിട്ടുണ്ട്. ബറൂനിയുടെ എഴുത്തു വിമർശനങ്ങൾക്ക് ഇബ്നു സീനയും അദ്ദേഹത്തിന്റെ ശിഷ്യനായ അഹ്മദിബ്നു അലി അൽ-മഅ്സൂമിയും മറുപടി നൽകുകയായിരുന്നു. പതിനെട്ട് ചോദ്യങ്ങൾകൊണ്ടാണ് അബൂ റയ്ഹാൻ ബറൂനി സം‌വാദത്തിന് തുടക്കം കുറിച്ചത്, ഇതിൽ പത്തെണ്ണം അരിസ്റ്റോട്ടിലിന്റെ സ്വർഗ്ഗങ്ങളിൽ (On the Heavens) എന്ന സൃഷ്ടിയെ വിമർശിച്ചുള്ളതായിരുന്നു.

ശാസ്ത്രത്തിന്റെ ദാർശനികത:
അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഗ്രന്ഥത്തിന്റെ (The Book of Healing) അൽ-ബുർഹാൻ (ഫലവൽക്കരണം‍) എന്ന ഭാഗത്ത് ശാസ്ത്രത്തിന്റെ ദാർശനികതയെയും വിവര ശേഖരണത്തിലെ ആദ്യകാല ശാസ്ത്രീയ രീതികളെയും ഇബ്നു സീന ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. അരിസ്റ്റോട്ടിലിന്റെ പോസ്റ്റിരിയർ അനലിറ്റിക്സ് (Posterior Analytics) എന്ന കൃതിയെകുറിച്ച് ചർച്ച ചെയ്യുകയും വൈവിധ്യമായ തലങ്ങളിൽ അതിനെ കൊണ്ടുപോകുകയും കൂടി ചെയ്യുന്നു. ശാസ്ത്രീയ വിവരശേഖരണത്തിന്റെ ശരിയായ സമ്പ്രദായങ്ങളെകുറിച്ചും "ഒരാൾ എങ്ങനെ ശാസ്ത്രത്തിന്റെ പ്രാഥമിക തത്ത്വങ്ങൾ നേടിയെടുക്കുന്നു?" എന്ന ചോദ്യത്തേയും ഇബ്നു സീന ചർച്ചയ്ക്ക് വിധേയമാക്കി. "അടിസ്ഥാന പ്രമേയങ്ങളിൽ നിന്ന് അപഗ്രഥനം ചെയ്യാതെ അനുമാനികമായ ശാസ്ത്രത്തിന്റെ ആദ്യത്തെ പ്രത്യക്ഷപ്രമാണങ്ങളിലേക്കും പരികൽപ്പനകളിലേക്കും" എങ്ങനെ ശാസ്ത്രജ്ഞൻ എത്തിച്ചേരും എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. "അഭിവ്യഞ്ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന കേവലവും പ്രാപഞ്ചികവുമായ കണിശതയെ സഹായിക്കുന്ന ബന്ധം" മനസ്സിലാക്കുമ്പോഴാണ് അത് സാധ്യമാകുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു. പ്രാഥമിക തത്ത്വങ്ങളിൽ എത്തിച്ചേരുവാനായി രണ്ട് മാർഗ്ഗങ്ങൾ ഇബ്നു സീന കാണിച്ചു തരുന്നുമുണ്ട്: ഒന്ന്, അരിസ്റ്റോട്ടിലിന്റെ പുരാത നിവേശിത രീതിയും (ഇസ്തിഖ്റ); രണ്ടാമതായി, നിരീക്ഷണവും പരീക്ഷണവും വഴിയുള്ള രീതിയും (തജ്‌രിബ). "കേവലവും പ്രപഞ്ചികവുമായ കണിശമായ പ്രമേയങ്ങളിലേക്ക് നയിക്കുന്നില്ല" എന്ന വാദത്തോടെ അരിസ്റ്റോട്ടിലിന്റെ നിവേശിത രീതിയെ ഇബ്നു സീന വിമർശിക്കുകയും ചെയ്തു. പകരമായി "ശാസ്ത്രീയ വിവരശേഖരണത്തിന് പരീക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള രീതി" ആണ് അദ്ദേഹം വികസിപ്പിച്ചെടുക്കുന്നത്.

ദൈവശാസ്ത്രം:
ഉറച്ച ഇസ്‌ലാം മത വിശ്വാസിയായിരുന്ന ഇബ്നു സീന യുക്തിപരമായ ദാർശനികതയേയും ഇസ്‌ലാമിക ദൈവശാസ്ത്രത്തേയും ഒരുമിച്ചു ചേർക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തേയും അവന്റെ പ്രപഞ്ച സൃഷ്ടിയേയും യുക്തിപരമായും പ്രമാണികമായുമുള്ള ശാസ്ത്രീയതയിലൂടെ തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇസ്‌ലാമിക ദൈവശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന ഏതാനും കൃതികൾ ഇബ്നു സീന എഴുതിയിട്ടുണ്ട്. ഇവയിൽ ഇസ്‌ലാമിലെ പ്രവാചകന്മാരെ പ്രതിപാദിക്കുന്ന കൃതികളും ഉൾപ്പെടുന്നു, "പ്രചോദിപ്പിച്ച തത്ത്വചിന്തകർ" ആയാണ് പ്രവാചകന്മാരെ അദ്ദേഹം കണ്ടത്. ഖുർആനിലെ പ്രപഞ്ചശാസ്ത്രവും അദ്ദേഹത്തിന്റെ സ്വന്തമായ ദാർശനികതയും ഉപയോഗിച്ചുള്ള ശാസ്ത്രീയവും തത്ത്വശാസ്ത്രപരവുമായ ഖുർആനിന്റെ വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ രചനകളിൽപ്പെടുന്നു.

കാല്പനിക പരീക്ഷണങ്ങൾ:
ഹമദാനിനടുത്തുള്ള ഫർദജാൻ കോട്ടയിൽ അദ്ദേഹം തടവിലാക്കപ്പെട്ട സമയത്താണ് മനുഷ്യന്റെ സ്വന്തം-അവബോധത്തേയും, ആത്മാവിന്റെ സ്ഥായീഗുണത്തേയും തുറന്നുകാട്ടാനായി "പൊങ്ങികിടക്കുന്ന മനുഷ്യൻ" (Floating Man) എന്ന കാല്പനിക പരീക്ഷണത്തെക്കുറിച്ച് അദ്ദേഹം എഴുതിയത്. മനുഷ്യന്റെ ചിന്തയെ പ്രത്യേകിച്ച് ഉപബോധ മനസ്സിനെയാണ് അദ്ദേഹം ആസ്പദമാക്കിയിരിക്കുന്നത്, ദൈവം യഥാർത്ഥ വസ്തുതകളെ മനുഷ്യന്റെ മനസ്സിലേക്ക് നൽകുന്നതും അവന്റെ ആജ്ഞകളും അഭിജ്ഞതകളും എത്തിക്കുന്നതും അതുവഴിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ "പൊങ്ങികിടക്കുന്ന മനുഷ്യൻ" കാല്പനിക പരീക്ഷണത്തിൽ വായുവിൽ തങ്ങൾ പൊങ്ങികിടക്കുകയാണെന്ന് സങ്കൽപ്പിക്കുവാൻ അനുവാചകരോട് അദ്ദേഹം പറയുന്നുണ്ട്, സ്വന്തം ശരീരത്തോടുപോലുമുള്ള ബന്ധം വിച്ഛേദിച്ച് എല്ലാ വികാര വിചാരങ്ങളിൽ നിന്നും സ്വതന്ത്രമായി നിൽകുവാനാണ് അദ്ദേഹം അതുവഴി പറയുന്നത്. ആ അവസ്ഥയിലും ഒരാൾ സ്വബോധമുള്ളവനായിരിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു. ഇതിൻപ്രകാരം അഹം എന്നത് പ്രമാണികമായി ഏതെങ്കിലും ഭൗതിക കാര്യങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും, കൂടാതെ അതിനെ മറ്റുള്ളവയുമായി ബന്ധപ്പെടുത്തി കണേണ്ടതുമില്ലെന്നും, അതിനാൽ തന്നെ അത് പ്രാഥമികമായി തന്നെ നിലകൊള്ളുന്ന സത്തയുമാണെന്ന് അദ്ദേഹം ഉപസംഹരിക്കുന്നു.

മറ്റ് സംഭാവനകൾ -
എൻജിനീയറിങ്ങ്:
അദ്ദേഹത്തിന്റെ മിയാർ അൽ-അഖ്ൽ (Mi'yar al-'aql, മനസ്സിന്റെ പരിമാണം) എന്ന വിജ്ഞാനകോശത്തിൽ ഇൽ അൽ-ഹിയാൽ (ilm al-hiyal, കഴിവുള്ള ഉപകരണങ്ങൾ) നെ കുറിച്ച് എഴുതുകയും ലളിതമായ യന്ത്രങ്ങളെയും അവയുടെ സമ്മിശ്രണങ്ങളേയും തരംതിരിക്കാനുള്ള ആദ്യത്തെ വിജയകരമായ ശ്രമം നടത്തുകയും ചെയ്യുന്നു. ആദ്യമായി അടിസ്ഥാനപരമായ ലളിത യന്ത്രങ്ങളായ ഉത്തോലകം (lever), കപ്പി (pulley), സ്ക്രൂ, വെഡ്ജ് (wedge), വിൻഡ്‌ലാസ് (windlass) എന്നിവയെ വിവരിക്കുകയും ഉദാഹരിക്കുകയു ചെയ്തതിനു ശേഷം, വിൻഡ്‌ലാസ്-സ്ക്രൂ (windlass-screw), വിൻഡ്‌ലാസ്-കപ്പി (windlass-pulley), വിൻഡ്‌ലാസ്-ഉത്തോലകം (windlass-lever) തുടങ്ങി ഈ ലളിത യന്ത്രങ്ങളുടെ എല്ലാ സമ്മിശ്രണങ്ങളെയും വിശകലനം ചെയ്യുന്നു. വെഡ്ജ് ഒഴികെയുള്ള ഇതിലെ എല്ലാ ലളിത യന്ത്രങ്ങളുടെ കൂട്ടുകെട്ടിന്റെ പ്രവർത്തനതത്വം ആദ്യമായി വിവരിക്കുന്നതും ഇബ്നു സീനയാണ്.

കാവ്യം:
ഏതാണ്ട് ഇബ്നു സീനയുടെ കൃതികളിൽ പാതിയും കാവ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. അറബിയിലും പേർഷ്യനിലും അദ്ദേഹത്തിന്റെ കവിതകൾ കാണപ്പെടുന്നു. താഴെ തന്നിരിക്കുന്ന ഖണ്ഡങ്ങൾ ഉമർ ഖയ്യാമിന്റേതാണെന്ന് പറയുന്നത് തെറ്റാണെന്നും അവയുടെ യഥാർത്ഥ രചയിതാവ് ഇബ്നു സീനയാണെന്നുമുള്ള വാദം എഡ്‌വാർഡ് ഗ്രാൻവില്ലെ ബ്രൗൺ ഉന്നയിക്കുന്നു.

    از قعر گل سیاه تا اوج زحل
    کردم همه مشکلات گیتی را حل
    بیرون جستم زقید هر مکر و حیل
    هر بند گشاده شد مگر بند اجل

    Up from Earth's Centre through the Seventh Gate,
    I rose, and on the Throne of Saturn sate,
    And many Knots unravel'd by the Road,
    But not the Master-Knot of Human Fate.

എതിരാളികളുടെ ദൂഷണങ്ങൾ വിധേയനാകുമ്പോൽ അദ്ദേഹം മറുപടി നൽകിയിരുന്നത്

    کفر چو منی گزاف و آسان نبود
    محکمتر از ایمان من ایمان نبود
    ر دهر چو من یکی و آن هم کافر
    پس در همه دهر یک مسلمان نبود

    The blasphemy of somebody like me is not easy and exorbitant,
    There isn't any stronger faith than my faith,
    If there is just one person like me in the world and that one is impious,
    So there are no Muslims in the whole world.

അപദാനങ്ങൾ:
ശാസ്ത്രത്തിന്റെ ചരിത്രം (The History of Science) എന്ന കൃതിയുടെ കർത്താവായ ജോർജ്ജ് സാർട്ടൺ ഇബ്നു സീനയെ വിശേഷിപ്പിക്കുന്നത് "ചരിത്രത്തിലെ ഏറ്റവും വലിയ ചിന്തകരിലും വൈദ്യ പണ്ഡിതരിലും ഒരാൾ" എന്നാണ്. "ഇസ്‌ലാമിലെ ഏറ്റവും പ്രസിദ്ധനായ ശാസ്ത്രജ്ഞനും എല്ലാ വംശങ്ങളിലും, സ്ഥലങ്ങളിലും, കാലഘട്ടങ്ങളിലും വെച്ചു ഏറ്റവും പ്രസിദ്ധരായവരിൽ ഒരാൾ" എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇസ്‌ലാമിക ലോകത്ത് വൈദ്യരംഗത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന എഴുത്തുകാരിൽ ഒരാളുമായിരുന്നു. ഹിപ്പോക്രാറ്റെസ്, ഗാലൻ, സുശ്രുതൻ, ചരകൻ എന്നിവരുടെ സമീപനങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അൽ-റാസി, അബു അൽ-ഖാസിം, ഇബ്നു അൽ-നാഫിസ്, അൽ-ഇബാദി എന്നിവരോടൊപ്പം ഇസ്‌ലാമിക വൈദ്യത്തിന് അടിത്തറപാകിയവരിൽ ഒരാളായും ഇബ്നു സീനയെ കണക്കാക്കുന്നു. യൂറോപ്പിന്റെ നവോത്ഥാനത്തിനും വൈദ്യരംഗത്തും പ്രധാനപ്പെട്ട സംഭാവനകൾ നൽകിയ പ്രധാന വ്യക്തിത്വമായി പാശ്ചാത്യ ചരിത്രത്തിൽ ഇബ്നു സീന ഓർമ്മിക്കപ്പെടുന്നു.
ഇബ്നു സീനയുടെ ചിത്രം താജികിസ്ഥാനി കറന്‍സിയില്‍
ഇറാനിൽ രാഷ്ട്ര പ്രതീകമായും ഇതു വരെ ജീവിച്ചിരുന്ന പേർഷ്യൻ മാഹാരഥൻമാരിൽ ഒരാളായി ഇബ്നു സീനയെ കാണുന്നു. അദ്ദേഹത്തിന്റെ നിരവധി സ്മാരകങ്ങൾ ഇറാനിലുണ്ട്. 'ഭിഷഗ്വരന്മാരുടെ ഭിഷഗ്വരൻ' എന്നറിയപ്പെട്ട ഈ മനുഷ്യനോടുള്ള ആദരവിനെ അടയാളമായി ഒരു സ്മാരകം ബുഖാറ മ്യൂസിയത്തിനു പുറത്ത് നിലകൊള്ളുന്നുണ്ട്, പാരീസ് സർവ്വകലാശാല അകത്തളത്തിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രവും നിലകൊള്ളുന്നു. ചന്ദ്രനിലെ ഒരു ഗർത്തത്തിന് അവിസെന്ന എന്ന് പേര് നൽകിയിട്ടുണ്ട്. ഇറാനിലെ ഹമദാനിലുള്ള ബു-അലി സീന സർവ്വകലാശാല (Bu-Ali Sina University, അവിസെന്ന സർവ്വകലാശാല), താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാൻബെയിലുള്ള ഇബ്നു സീന സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി (ibn Sīnā Tajik State Medical University), പാകിസ്താനിലെ കറാച്ചിയിലുള്ള അവിസെന്ന സ്കൂൾ, ഇബ്നു സീനയുടെ പിതാവിന്റെ ജന്മദേശമായ അഫ്ഗാനിസ്ഥാനിലെ ബൽഖിലുള്ള ഇബ്നു സീന ബൽഖ് മെഡിക്കൽ സ്കൂൾ (Ibne Sina Balkh Medical School), ഫിലിപ്പൈൻസിലെ മറാവി നഗരത്തിലുള്ള ഇബ്നു സീന ഇന്റഗ്രേറ്റഡ് സ്കൂൾ (Ibn Siena Integrated School) എന്നിവയെല്ലാം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്.
സീനയുടെ 1274 ലെ ചിത്രം

1980 ൽ മുൻ സോവിയേറ്റ് യൂണിയൻ ഇബ്നു സീനയുടെ ജന്മസ്ഥലമായ ബുഖാറ ഭരിച്ചിരുന്നപ്പോൾ നിരവധി തപാൽമുദ്രകളും കലാരൂപങ്ങളും ഇറക്കി അദ്ദേഹത്തിന്റെ ആയിരാമത്തെ ജന്മദിനം കൊണ്ടാടിയിരുന്നു, സോവിയേറ്റ് പ്രബുദ്ധർ നടത്തിയ ആന്ത്രോപോളൊജിക്കൽ ഗവേഷണങ്ങളിലൂടെ അദ്ദേഹത്തിന്റെ ഒരു സ്മാരകം സ്ഥാപിക്കുകയും ചെയ്തു.

ലോകമെമ്പാടുമുള്ള വൈദ്യരംഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽവിലാസപ്പട്ടിക (Directories) അവിസെന്നയുടെ പേര്‌ ഉപയോഗിക്കുമെന്ന് 2008 മാർച്ചിൽ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഭിഷഗ്വരന്മാര്, പൊതു ആരോഗ്യ തൊഴിൽ രംഗത്ത് വർത്തിക്കുന്നവരും, ഫാർമിസ്റ്റുകളും വിദ്യാഭ്യാസം നേടുന്ന സർവ്വകലാശാലകളും പാഠ്യശാലകളും അവിസെന്ന ഡയറക്ടറീസ് (Avicenna Directories) എന്ന ഈ പട്ടികയിൽ ഉണ്ടായിരിക്കും. ഈ പദ്ധതിയുടെ സംഘം ഇങ്ങനെ പ്രസ്താവിക്കുന്നു “Why Avicenna? Avicenna … was … noted for his synthesis of knowledge from both east and west. He has had a lasting influence on the development of medicine and health sciences. The use of Avicenna’s name symbolises the worldwide partnership that is needed for the promotion of health services of high quality.”

കൃതികൾ:
വൈവിധ്യമാർന്ന വിഷയങ്ങളിലായി ഏതാണ്ട് 450 ന് അടുത്ത് കൃതികൾ ഇബ്നു സീന രചിച്ചിട്ടുണ്ട്, 240 കാലഘട്ടങ്ങളെ അതിജീവിച്ച് നിലനിൽപ്പുണ്ട്, അവയിൽ 150 എണ്ണങ്ങളിൽ വിഷയം തത്ത്വചിന്തയിൽ കേന്ദ്രീകരിക്കുന്നവയും 40 എണ്ണം വൈദ്യത്തിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. തത്ത്വശാസ്ത്രപരമായ വലിയ വിജ്ഞാനകോശം തന്നെയായ അതിജീവനത്തിന്റെ ഗ്രന്ഥം (The Book of Healing), വൈദ്യശാസ്ത്ര ബൃഹത് ഗ്രന്ഥം (The Canon of Medicine) എന്നിവയാണ് ഏറ്റവും പ്രശസ്തമായ സൃഷ്ടികൾ.

ആൽക്കെമിയെ കുറിച്ച് ഒരു കൃതിയെങ്കിലും അദ്ദേഹം രചിച്ചിട്ടുണ്ട്, പക്ഷേ മറ്റു പല കൃതികളും അദ്ദേഹത്തിന്റേതാണെന്ന് തെറ്റായ പ്രചാരണവുമുണ്ട്. ജന്തുക്കളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം മൈക്കൽ സ്കോട്ട് ഇംഗീഷിലേക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രമാണശാസ്ത്രം (Logic), തത്വമീമാംസ (Metaphysics), ഭൗതികശാസ്ത്രം (Physics), സ്വർഗ്ഗങ്ങളിൽ (On the Heavens) എന്നീ കൃതികൾ അരിസ്റ്റോട്ടിലിയൻ സിദ്ധാന്തങ്ങളുടെ സംഗ്രഹം നമുക്ക് നൽകുന്നു, എങ്കിലും തത്വമീമാംസ യിൽ അക്കാലത്ത് നവപ്ലേറ്റോണിസത്തിന്റെ രൂപമായ അരിസ്റ്റോട്ടിലിയനിസത്തിൽ നിന്നുമുള്ള വലിയ മാറ്റം പ്രകടമാക്കുന്നു.

പ്രമാണശാസ്ത്രവും, തത്വമീമാംസയും ഒന്നിലേറെ തവണ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്, ഉദാഹരണത്തിന്, തത്വമീമാംസ വെനീസിൽ 1493, 1495, 1546 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. വൈദ്യശാസ്ത്രം, പ്രമാണശാസ്ത്രം തുടങ്ങിയവയിലുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങളിൽ ചിലത് കാവ്യ രൂപത്തിലായിരുന്നു. അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രത്തിലെ രണ്ട് വിജ്ഞാനകോശങ്ങൾ എടുത്തുപറയേണ്ടവയാണ്, ഇവയിലെ വലുതായ അൽ-ശിഫ (Sanatio) ബോഡ്‌ലീൻ ഗ്രന്ഥശാലയിലും മറ്റിടങ്ങളിലുമായി പൂർണ്ണ രൂപത്തിൽ ലഭ്യമാണ്; ഇതിലെ ദെ അനിമ (De Anima) വിവരിക്കുന്ന ഭാഗം ഇറ്റലിയിലെ പാവിയയിൽ 1490 ൽ Liber Sextus Naturalium എന്ന പേരിൽ പ്രത്യക്ഷപ്പെട്ടു, മുഹമ്മദ് അൽ-ഷഹ്രസ്താനിയുടെ ഇബ്നു സീനയുടെ തത്ത്വചിന്തയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ പ്രധാനമായും അൽ-ശിഫ യുടെ വിശകലനമാണ്. രണ്ടാമത്തെ താരതമ്യേന വലിപ്പം കുറഞ്ഞ കൃതിയാണ് അൻ-നജാത്ത് (Liberatio). ഇതിന്റെ ലത്തീൻ പതിപ്പിലെ ഭാഗങ്ങളിൽ അവർ അനുകൂലമായി കണ്ട രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നു. റോഗർ ബേക്കൺ (Roger Bacon) സൂചിപ്പിച്ച ഹിക്മത്ത് മശ്‌രിക്കിയ (hikmat-al-mashriqqiyya, ലത്തീനിൽ Philosophia Orientalis) എന്ന കൃതിയുടെ ഭൂരിഭാഗവും കാലപ്പഴക്കം കാരണം നഷ്ടപ്പെട്ടിരിക്കുന്നു.

കൃതികളുടെ പട്ടിക:

ഇവിടെ ഇബ്നു സീനയുടെ കൃതികളിൽ പ്രശസ്തമായ ചിലത് നൽകുന്നു:
  • സിറാത്ത് അൽ-ശൈഖ് അൽ-റായിസ് (ഇബ്നു സീനയുടെ ജീവിതം, The Life of Ibn Sina)
  • അൽ-ഇഷാറത്ത് വ-ഇൻ‌തബിഹത്ത് (Remarks and Admonitions)
  • അൽ-ഖാനൂൻ ഫിൽ-തിബ്ബ് (വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം, The Canon of Medicine)
  • രിസാല ഫീ സിറ് അൽ-ഖദ്‌റ് (വിധിയിലെ നിഗൂഢതകളെ കുറിച്ചുള്ള പ്രബന്ധം, Essay on the Secret of Destiny)
  • ദനിഷ്നമയി അലയി (The Book of Scientific Knowledge)
  • കിത്താബ് അൽ-ശിഫ (അതിജീവനത്തിന്റെ ഗ്രന്ഥം, The Book of Healing)
    ഹയ്യ് ഇബ്ൻ യഖ്ദൻ, അവിസെന്നയുടെ കഥയെ അടിസ്ഥാനമാക്കി 12 ആം നൂറ്റാണ്ടിൽ ഇബ്നു തുഫൈലും 12 ആം നൂറ്റാണ്ടിൽ ഒരു നോവൽ രചിച്ചിരുന്നു.

ഖലീഫാ ഉമര്‍ : ജീവിതവും സന്ദേശവും

ഖലീഫ ഉമറിന്റെ വാൾ
ഇസ്ലാമിക ഭരണസംവിധാനമായ ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഖലീഫ ഉമർ. നീതിനിഷ്ടനും ധർമിഷ്ടനും ധീരനുമായ ഭരണാധികാരിയായിരുന്നു അദ്ദേഹം.  ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖിന്‍റെ കാലശേഷം പത്ത്‌ വർഷം അദ്ദേഹം ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്താണ് ഇസ്ലാമിക സമൂഹം ഈജിപ്തും, പേർഷ്യയും, റോമും കീഴടക്കിയത്. മുഹമ്മദ്‌ നബിയുടെ ഏറ്റവും പ്രധാനപ്പെട്ട അനുയായി കൂടിയായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക്‌ ഒരെത്തിനോട്ടമാണ് ഈ ലേഖനം.

പേരുകള്‍:
പേര്: ഉമര്‍ ഇബ്നു അല്‍ഖത്താബ്
(ഖത്താബിന്റെ മകന്‍ ഉമര്‍)
നബി നല്‍കിയ പേര്: അല്‍ഫാറൂഖ്
(സത്യാസത്യ വിവേചകന്‍)
വിളിപ്പേര് : അബു ഹഫ്സ (ഹഫ്സയുടെ പിതാവ്)
പൂര്‍ണ്ണ നാമം:  ഉമര്‍ ഇബ്നു അല്‍ഖത്താബ് ഇബ്നു നുഫയില്‍ ഇബ്നു അബ്ദുള്‍ ഉസ്സ ഇബ്നു റിയാ ഇബ്നു  അബ്ദുള്ള ഇബ്നു ഖുറൂത്ത്‌ ഇബ്നു റസ്സാ ഇബ്നു അദിയ്യ് ഇബ്നു  കഅബ് ഇബ്നു ലുഅയ്യ ഇബ്നു ഗാലിബ് അല്‍ഖുറൈശി അല്‍അദാമി.

ജനനം
ക്രിസ്ത്വബ്ദം 583 ൽ മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ. ആരോഗ്യധൃടഗാത്രനും ആജാനുബാഹുവും ആയിരുന്നു ഉമര്‍. നീളമുള്ള കൈകാലുകള്‍, ഉറച്ച ശരീരം, കഷണ്ടി, ചുവപ്പു കലര്‍ന്ന വെളുപ്പ്‌ നിറം, സുന്ദരമായ മൂക്കും കണ്ണുകളും കവിളുകളും, മൈലാഞ്ചി  ഉപയോഗിച്ച് ചുവപ്പിച്ച മുടി, നീളമുള്ള മീശ ഇവയൊക്കെയായിരുന്നു അദ്ദേഹത്തിന്റെ ശാരീരിക സവിശേഷതകള്‍. അദ്ദേഹം വേഗത്തില്‍ നടക്കുന്ന, വ്യക്തമായി സംസാരിക്കുന്ന, ഇടിക്കുമ്പോള്‍ ശക്തിയോടെ ഇടിക്കുകയും ചെയ്യുന്ന ആളായിരുന്നു.
കുടുംബം അല്‍ഖത്താബ് ഇബ്നു നുഫയില്‍
പിതാമഹന്‍ :  നുഫയില്‍ ഇബ്നു അബ്ദുള്‍ ഉസ്സ
മാതാവ്‌:  ഹന്തമാഹ് ബിന്‍ത് ഹാഷിം ഇബ്നു അല്‍മുഗീറ
ഭാര്യമാര്‍: സൈനബ് ബിൻത് മദ്ഊൻ, മലീക ബിൻത് ജർവാൽ, കുറൈബ ബിൻത് അബി ഉമയ്യ അൽ മക്സൂമി, ഉമ്മു ഹക്കീം ബിൻത് അൽ ഹാരിത് ഇബ്നു ഹിഷാം, ജമീല ബിൻത് ആസിം, ആതിഖ ബിൻത് സൈദ്, ഉമ്മു ഖൽത്തൂം ബിൻത് അലി, ലുഹ്‌യാ, ഫക്കീറ
മക്കള്‍: സൈദ് അക്ബർ, സൈദ് അസ്‌ഹർ, ആസിം, അബ്ദുള്ള, അബ്ദുൾ റഹ്മാൻ അക്ബർ, അബ്ദുൾ റഹ്മാൻ വസദ്, അബ്ദുൾ റഹ്മാൻ അസ്‌ഹർ, ഉബൈദുള്ള, ഇയാദ്, ഹഫ്സ, റുഖിയ, സൈനബ്, ഫാത്തിമ

ഇസ്ലാമിനു മുമ്പ്:
അക്കാലത്തെ അറബികളിൽ എഴുത്തും വായനയും അറിയുന്ന അപൂർവ്വം വ്യക്തികളിലൊരാളായിരുന്നു ഉമർ. കര്‍ക്കശക്കാരനായിരുന്ന പിതാവിന്‍റെ കീഴില്‍ ആഡംബരങ്ങളില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.  ബാല്യത്തിൽ തന്നെ  ഉമര്‍ പിതാവിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേക്കുന്ന ജോലിയും വിറകുശേഖരിക്കുന്ന ജോലിയും ചെയ്തിരുന്നു. മാതൃ സഹോദരിമാര്‍ക്കു വേണ്ടിയും ഇടയജോലി ചെയ്തിരുന്ന അദ്ദേഹത്തിന് ഒരുപിടി ഈന്തപ്പഴമോ ഉണക്ക മുന്തിരിയോ ആണ് അവര്‍ പ്രതിഫലമായി നല്‍കിയിരുന്നത്.

ബുദ്ധിശക്തി, നേതൃത്വഗുണം, മികച്ച ആശയ വിനിമയ ശേഷി, ആരോഗ്യ ശേഷി, പ്രേരണാ ശക്തി, ശാന്തത  എന്നീ വ്യക്തി ഗുണങ്ങള്‍ ഉമറിനുണ്ടായിരുന്നു. ആയോധനവിദ്യ, ഗുസ്തി, കുതിരയോട്ടം, ഒട്ടകസവാരി തുടങ്ങി എല്ലാത്തരം  കായിക രംഗങ്ങളിലും പ്രാവീണ്യം നേടിയിരുന്ന അദ്ദേഹത്തെ തോൽപ്പിക്കാൻ അന്ന് മക്കയിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. സാഹിത്യത്തിലും, വിജ്ഞാനം നേടുന്നതിലും കൂടുതൽ താല്പര്യം കാണിച്ചിരുന്ന ഉമര്‍ കവിതകളുടെ ആസ്വാദകനും നിരൂപകനും കൂടി ആയിരുന്നു. അറബ് ചരിത്രത്തിലും സംസ്കാരത്തിലും താല്പര്യം ഉണ്ടായിരുന്ന അദ്ദേഹം അതുമായി ബന്ധപ്പെട്ട മേളകളില്‍ പങ്കെടുത്തിരുന്നു.

യൗവനത്തോടെ കച്ചവട രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കച്ചവട സംഘത്തോടൊപ്പം സിറിയയിലേക്കും, യമനിലേക്കും പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. അങ്ങനെ സാമ്പത്തികമായി അദ്ദേഹം മെച്ചപ്പെട്ട അവസ്ഥയില്‍ എത്തിച്ചേര്‍ന്നു.   തർക്കങ്ങൾക്ക് മാധ്യസഥം വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അറബികൾക്കിടയിൽ അദ്ദേഹത്തെ ആദരണീയ വ്യക്തിയാക്കി മാറ്റി. സ്വന്തം ഗോത്രമായ ഖുറൈഷിന്‍റെ ദൂതനായി മറ്റ് ഗോത്രക്കാരുമായുള്ള പ്രശ്നങ്ങള്‍ ഉമര്‍ അനുരഞ്ജനത്തിലാക്കിയിരുന്നു. 

ഗോത്രപാരമ്പര്യത്തിനും ആചാരങ്ങള്‍ക്കും വിലകല്‍പ്പിച്ചിരുന്ന ഉമര്‍ തുടക്കത്തില്‍ ഇസ്ലാമിന്‍റെ കടന്നുവരവിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. മക്കയിലെ ഖുറൈഷ്‌ ഗോത്രത്തിന്  അന്ന്‍ അറബികള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ്‌ കുറയാന്‍ ഇസ്ലാമിന്‍റെ വ്യാപനം ഇടയാക്കുമെന്നും അത് അവരുടെ സംസ്കാരത്തെ ഇല്ലാതാക്കുമെന്നും ഭയപ്പെട്ടതിനാലായിരുന്നു അത്.  ഉമര്‍ തന്‍റെ അടിമയായ സ്ത്രീ മുസ്ലിം ആയതിനെത്തുടര്‍ന്ന്‍ അവരെ തുടര്‍ച്ചയായി മര്‍ദ്ദിക്കുമായിരുന്നു. ഒരു ദിവസം ഇത് ശ്രദ്ധയില്‍പ്പെട്ട അബൂബക്കര്‍ ഉമറിന്റെ കയ്യില്‍ നിന്നും ആ അടിമയെ വിലയ്ക്കു വാങ്ങി മോചിപ്പിച്ചു.

ഉമര്‍ തന്‍റെ എല്ലാ കഴിവുകളും ഉപയോഗിച്ചു കൊണ്ട് ഇസ്ലാമിനെതിരേ പ്രവര്‍ത്തിച്ചിരുന്നു. ഇസ്ലാം തങ്ങളുടെ ആചാരങ്ങള്‍ക്ക് ഭീഷണിയാകുമെന്ന്‍ മനസ്സിലാക്കിയ മക്കാ നിവാസികള്‍ ഒന്നിച്ചുകൂടി മുഹമ്മദ് നബിയെ വധിക്കാന്‍ ആലോചിച്ചു. അപ്പോള്‍ നബിയെ വധിക്കാനുള്ള ചുമതല ഉമര്‍ സ്വയം ഏറ്റെടുത്ത്‌ നബിയേയും കൂട്ടരേയും അന്വേഷിച്ചു നടക്കുമ്പോള്‍ കണ്ടുമുട്ടിയ ഒരാളില്‍ നിന്നും ഉമറിന് തന്‍റെ സ്വന്തം സഹോദരിയും ഭര്‍ത്താവും കുടുംബവും മുസ്ലിം ആയ വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ഉമര്‍ കോപാകുലനായി തന്‍റെ സഹോദരിയായ ഫാത്തിമയുടെ വീട്ടിലേക്ക് കുതിച്ചു.  അദ്ദേഹം അവിടെയെത്തുമ്പോള്‍ അവര്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ മുസ്ലിമായത് ശരിയാണെന്നു മനസ്സിലാക്കിയ ഉമര്‍ തന്‍റെ സഹോദരിയേയും ഭര്‍ത്താവിനേയും ഉപദ്രവിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ തന്‍റെ പ്രവൃത്തിയില്‍ വിഷമം തോന്നിയ ഉമര്‍ ശാന്തനാകുകയും അവര്‍ പാരായണം ചെയ്തു കൊണ്ടിരുന്ന ഖുര്‍ആന്‍ വായിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇതുകേട്ട ഉമറിന്‍റെ സഹോദരി വുളു ചെയ്ത്‌ (ശരീരം ശുദ്ധിയാക്കി) വരാന്‍ ഉമറിനോട് ആവശ്യപ്പെട്ടു. വുളു ചെയ്ത്‌ വന്ന ഉമര്‍ ഖുര്‍ആന്‍ വായിക്കുകയും അതിനോട് അദ്ദേഹത്തിന് മതിപ്പു തോന്നുകയും തുടര്‍ന്ന് പ്രവാചക സന്നിധിയിലെത്തി ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു.


നബിയുമായുള്ള വ്യക്തിബന്ധം:
ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് നബിയുടെ കടുത്ത ശത്രുവായിരുന്ന ഉമർ,മുസ്ലിമായതിനു ശേഷം നബിയുടെ അടുത്ത സുഹൃത്തും അനുയായിയും ആയി മാറി. ഉമറിന്റെ വിധവയായിരുന്ന മകൾ ഹഫ്സയെ നബി വിവാഹം കഴിക്കുക വഴി ഉമർ നബിയുടെ ഭാര്യാപിതാവു കൂടിയായി. "തനിക്കു ശേഷം ഒരു പ്രവാചകനുണ്ടായിരുന്നെങ്കിൽ അത് ഉമറാകുമായിരുന്നു" എന്ന നബിവചനം നബിക്ക് ഉമറിനോടുള്ള ആദരവ് വ്യക്തമാക്കുന്നു. ഭരണപരമായ കാര്യങ്ങളിൽ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുർആൻ അവതരിക്കപ്പെട്ടു. ഒരുദാഹരണം , കപടനായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന വ്യക്തി മരണമടഞ്ഞപ്പോൾ മുഹമ്മദ് നബി അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഉമർ ഇതിന് എതിരായിരുന്നു. താമസിയാതെ ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് ഖുർആൻ അവതരിക്കപ്പെട്ടു. അവരിൽ നിന്ന് (കപടന്മാരിൽ നിന്ന്) ആർ തന്നെ മരിച്ചാലും അവനു വേണ്ടി നീ ഒരിക്കലും പ്രാർത്ഥിക്കരുത്. അവന്റെ ഖബറിന്നരികിൽ ചെന്നു നിൽക്കുകയും ചെയ്യരുത്. "ഉമറിന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട്" എന്ന നബിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദർശനമാണ്.മറ്റൊരിക്കൽ മുഹമ്മദ് നബി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു: "ദൈവം ഉമറിന്റെ നാവിലൂടെയും മനസ്സിലൂടെയും സത്യം അനാവരണം ചെയ്യുന്നു, അദ്ദേഹം സത്യാസത്യ വിവേചകനാണ്(അൽ ഫാറൂഖ്).ദൈവം ഉമറിലൂടെ അത് പ്രകാശനം ചെയ്യുന്നു". നബിയുമായുള്ള നിരന്തരസഹവാസവും അറിവുനേടാൻ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുർആന്റെ ആഴവും അർഥവും നന്നായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഖലീഫ അബൂബക്കർ സിദ്ദീഖിനോടൊപ്പം:
മുഹമ്മദ് നബി മരണപ്പെടുമ്പോൾ തന്റെ പിൻഗാമിയെ നിശ്ചയിച്ചിരുന്നില്ല. ഖലീഫയായി അബൂബക്കറിന്റെ പേര് നിർദ്ദേശിച്ചത് ഉമറാണ്. അതോടൊപ്പം അബൂബക്കറിന് മറ്റ് പ്രവാചക അനുയായികളുടെ പിന്തുണ ഉറപ്പാക്കാനും ഉമർ മുൻകൈയെടുത്തു. യമാമ യുദ്ധത്തിൽ ഖുർആൻ മനപാഠമാക്കിയിരുന്ന വളരെയധികം സ്വഹാബികൾ മരണപ്പെട്ടതിനെത്തുടർന്ന് ഖുർആൻ ക്രോഡീകരിച്ച് സൂക്ഷിക്കാൻ ഉമർ ഖലീഫ അബൂബക്കറിനോട് ആവശ്യപ്പെടുകയും അതിനെത്തുടർന്ന് തുണികളിലും, എല്ലിൻ കഷണങ്ങളിലും, ഈന്തപ്പനയോലകളിലും മറ്റും സൂക്ഷിക്കപ്പെട്ടിരുന്ന ഖുർആൻ ഒന്നിച്ചുകൂട്ടി ഖലീഫയുടെ കൈവശം സൂക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ഖലീഫ ഉസ്മാന്റെ കാലത്ത് ഇതിൽ നിന്നാണ് കൂടുതൽ പകർപ്പുകൾ ഉണ്ടാക്കി മുസ്‌ലിം ലോകത്ത് വിതരണം ചെയ്യപ്പെട്ടത്.

ഖിലാഫത്ത്:
രോഗാതുരനായ ഖലീഫാ അബൂബക്കർ തന്റെ മരണത്തിനു മുൻപായി മറ്റൊരു ഖലീഫയെ തെരഞ്ഞെടുക്കാൻ സ്വഹാബികളോട് ആവശ്യപ്പെട്ടപ്പോൾ പുതിയ ഖലീഫയെ അബൂബക്കർ തന്നെ നിർദ്ദേശിക്കാനാണ് സ്വഹാബികൾ ആവശ്യപ്പെട്ടത്. അതിനെത്തുടർന്ന് ഖലീഫാ അബൂബക്കർ പ്രമുഖ സ്വഹാബികളോട് കൂടിയാലോചിച്ച ശേഷമാണ് ഉമറിനോട് ഖലീഫയായി ചുമതലയേൽക്കാൻ നിർദ്ദേശിക്കുന്നത്. ആദ്യം പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച ഉമർ ഖലീഫ അബൂബക്കർ സിദ്ദീഖിന്റെ നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുത്തു. പദവിയേറ്റെടുത്തതിനു ശേഷം ഖലീഫാ ഉമർ നടത്തിയ രണ്ടു പ്രസംഗങ്ങളിൽ ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടാണ്‌. ആ പ്രസംഗം ഇങ്ങിനെയായിരുന്നു.
“എന്റെ പ്രിയപ്പെട്ട കുടുംബമേ, ഇന്നാലിന്നവരുടെ സന്തതികളേ. നിങ്ങൾ ഉമറിന്റെ ബന്ധുക്കളാണ്‌. അതു കൊണ്ട്‌ നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചെയ്താൽ ഞാൻ നിങ്ങളെ ഇരട്ടിയായി ശിക്ഷിക്കും. കാരണം, ജനങ്ങൾ മാംസക്കടയിൽ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കൾ നോക്കുന്നതു പോലെ ആർത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചെയ്താൽ അതിന്റെ മറവിൽ തങ്ങൾക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്നോർത്ത്‌. അതിനാൽ നിങ്ങൾ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിശ്ചയം ഉമർ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗത്തിലല്ലാതെ നിങ്ങൾക്ക്‌ ഉമറിനെ കണ്ടെത്താനാവില്ല. ”

രാഷ്ട്രവികസനം:
ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ നാമനിർദ്ദേശപ്രകാരം ഉമർ ബിൻ ഖത്താബ് രണ്ടാം ഖലീഫയായി. ഉമറിന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്‌ലിം ഭരണത്തിൻ കീഴിലായി. പിന്നീട് സസാനിയൻ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും അധഃപതിച്ചു.

ഉമർ പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു. ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി ഖുർആന്റെ വിധിവിലക്കുകളിൽ ഊന്നിയ ഉമറിന്റെ ഭരണം പിൽക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമറിന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേർത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.
ഉമറിന്റെ ഭരണ പ്രദേശങ്ങൾ 644

പാലസ്തീൻ, സിറിയ:
പാലസ്തീൻ, സിറിയ, ജോർദാൻ, ലബനാൻ എന്നീ പ്രദേശങ്ങൾ അക്കാലത്ത് ശാം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ പ്രധാന കോട്ട സ്ഥിതിചെയ്തിരുന്ന സ്ഥലമാണ് യർമൂഖ്. ഖലീഫ അബൂബക്കർ സിദ്ദീഖ് മരണപ്പെടുന്ന സമയം യർമൂഖിൽ ഖാലിദ്ബ്നു വലീദിന്റെ നേതൃത്വത്തിൽ റോമൻ സൈന്യവുമായി നിർണായക യുദ്ധം നടക്കുകയായിരുന്നു. മുസ്‌ലിം സൈന്യത്തിന്റെ വിജയവാർത്ത അറിഞ്ഞശേഷമായിരുന്നു ഖലീഫയുടെ അന്ത്യം. ആത്മവീര്യം നഷ്ടപ്പെടാതെ ശത്രുക്കളെ തുരത്തുവാൻ ഖലീഫയായി ചുമതലയേറ്റ ഉടനെ ഉമർ സൈന്യത്തിന് നിർദേശം നൽകി. യർമൂഖ് വിജയത്തെത്തുടർന്ന് റോമാ ചക്രവർത്തി ഹിർഖൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക് പലായനം ചെയ്തു. മുസ്‌ലിം സൈന്യം ശാമിലേക്ക് (സിറിയ) പടയോട്ടം ആരംഭിച്ചു. അബൂഉബൈദയായിരുന്നു സൈന്യാധിപൻ. ചരിത്രപസിദ്ധമായ ബൈതുൽ മഖ്ദിസ് മുസ്‌ലിം ആധിപത്യത്തിലായത് ഇതിനെത്തുടർന്നായിരുന്നു. ക്രൈസ്തവർ സൈനികമായി പരാജയപ്പെട്ടെങ്കിലും ഖലീഫ നേരിട്ടുവന്നാൽ മാത്രമേ ബൈതുൽ മഖ്ദിസ് വിട്ടുതരികയുള്ളൂ എന്ന് ശഠിച്ചു. ക്രിസ്ത്യാനികൾ മുന്നോട്ടുവെച്ച നിർദേശം രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടി മുസ്‌ലിംകൾ അംഗീകരിച്ചു. ഖലീഫ മദീനയിൽ നിന്ന് യാത്രചെയ്ത് ബൈതുൽമഖ്ദിസിലെത്തി. സാധാരണക്കാരന്റെ വേഷത്തിലെത്തിയ ഖലീഫ മോടിയുള്ള വസ്ത്രം ധരിക്കണമെന്ന് മുസ്‌ലിംകളിൽ ചിലർ താൽപര്യപ്പെട്ടു. പക്ഷേ, ഉമറിന്റെ മറുപടി ഇപ്രകാരമായിരുന്നു: 'വസ്ത്രത്തിലല്ല, ഇസ്‌ലാമിലാണ് നമ്മുടെ പ്രതാപം.' ഖലീഫ ബൈതുൽമഖ്ദിസിൽ പ്രവേശിച്ചു. പാത്രിയാർക്കീസ് സ്വഫർനിയൂസും മറ്റ് ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചു. ഖുദ്സ് നിവാസികൾക്ക് സ്വന്തം കൈപ്പടയിൽ തന്നെ അദ്ദേഹം സംരക്ഷണപത്രം എഴുതിക്കൊടുത്തു. അങ്ങനെ സിറിയയും ഫലസ്തീനും സമീപ പ്രദേശങ്ങളും ഇസ്‌ലാമിന് അധീനമായി. എ.ഡി.638-ലായിരുന്നു ഇത്.

ഈജിപ്ത്:
ഫലസ്തീൻ വിജയത്തിനുശേഷം അംറുബ്നുൽ ആസ് സൈന്യത്തെ ഈജിപ്തിലേക്കു നയിച്ചു. അംറുബ്നുൽ ആസ് ഈജിപ്തിന്റെ കവാടം എന്നറിയപ്പെടുന്ന ഫർമാപട്ടണം കീഴടക്കി. തുടർന്ന് നിരന്തരയുദ്ധം നടന്നു. മൂന്ന് വർഷം കൊണ്ട് ഈജിപ്ത് പൂർണമായും ഇസ്‌ലാമികഭരണത്തിനു കീഴിലായി. നൈൽ നദീതീരത്ത് ഫുസ്ത്വാത് എന്ന പേരിൽ ഒരു പുതിയ നഗരവും മുസ്‌ലിംകൾ പടുത്തുയർത്തി.

പേർഷ്യ:
ഇന്നത്തെ ഇറാനും ഇറാഖും ഉൾപ്പെട്ടതായിരുന്നു അന്ന് പേർഷ്യ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. പേർഷ്യയും അറേബ്യൻ ഉപദ്വീപിന്റെ ചില ഭാഗങ്ങളും അന്ന് സസാനിയൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ ആധിപത്യത്തിലായിരുന്നു.
ചരിത്രപ്രസിദ്ധമായ ഖാദിസിയ്യാ യുദ്ധത്തോടുകൂടിയാണ് പേർഷ്യൻ സാമ്രാജ്യം അറബികളുടെ അധീനതയിലായത് . ഇറാഖിൽ ടൈഗ്രീസ് നദിക്കക്കരെ ഖാദിസിയ്യ എന്ന സമതല പ്രദേശത്തുവെച്ച് ഹിജ്റ 15 നും 16 നും (ക്രിസ്തുവർഷം 636) ഇടയ്ക്ക് നടന്ന യുദ്ധത്തിൽ സഅ്ദ് ബ്നു അബീവഖാസ് ആയിരുന്നു മുസ്ലിം സൈന്യത്തിന്റെ അധിപൻ . പേർഷ്യൻ സൈന്യത്തിന്റെ നേതൃത്വം പ്രസിദ്ധയോദ്ധാവായ റുസ്തം ഫറൂഖ്സാദിനായിരുന്നു. മുസ്ലിംകളുടെ ഭാഗത്ത് മുപ്പതിനായിരത്തോളം സൈനികർ ഉണ്ടായിരുന്നു. അതിന്റെ ഇരട്ടിയിലധികമായിരുന്നു പേർഷ്യൻ സൈന്യം. ഖാദിസിയ്യാ യുദ്ധവിജയത്തെ തുടർന്ന് പേർഷ്യൻ തലസ്ഥാനമായ മദാഇൻ ഇസ്ലാമിന് കീഴടങ്ങി.

പേർഷ്യൻ ചക്രവർത്തി യസ്ദർജിർദ് മൂന്നാമൻ ഇസ്ലാമിക രാഷ്ട്രത്തിനെതിരായി ഒരു യുദ്ധത്തിന് ശ്രമം നടത്തി. ഇറാഖിന്റെയും ഇറാന്റെയും അതിർത്തിയിലുള്ള നഹാവന്ത് എന്ന സ്ഥലത്തുവെച്ച് നുഅ്മാനുബ്നു മുഖ്‌രിൻറെ നേതൃത്വത്തിൽ മുസ്ലിം സൈന്യം പേർഷ്യൻ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. ഫത്ഹുൽ ഫുതൂഹ് (വിജയങ്ങളുടെ വിജയം) എന്ന പേരിൽ ഈ യുദ്ധം പ്രസിദ്ധമായി. യുദ്ധം വിജയിച്ചെങ്കിലും സേനാ നായകനായ നുഅ്മാനുബ്നു മുഖ്‌രിൻ ഈ യുദ്ധത്തിൽ മരണമടഞ്ഞു. തുടർന്ന് ഇറാന്റെ എല്ലാ പ്രദേശങ്ങളിലേക്കും മുസ്ലിംകൾ മുന്നേറി. ഖുറാസാൻ മുസ്ലീങ്ങളുടെ സേനക്ക് കീഴിലായി. യസ്ദർജിർദ് മൂന്നാമൻ നാടുവിട്ടു.

ഭരണ പരിഷ്കാരങ്ങൾ:
  1. രാജ്യത്തെ പല പ്രവിശ്യകളായി തിരിച്ചു. മക്ക, മദീന, ജസീറ, ബസ്വറ, കൂഫ, ഈജിപ്ത്, ഫലസ്തീൻ തുടങ്ങിയവയൊക്കെ പ്രവിശ്യകളായിരുന്നു.
  2. പ്രവിശ്യകളുടെ മേൽനോട്ടത്തിന് ഗവർണർമാരെയും ന്യായാധിപന്മാരെയും നിയമിച്ചു. സൈനിക നേതൃത്വവും മതനേതൃത്വവും ഗവർണറിൽ നിക്ഷിപ്തമായിരുന്നു.
  3. കോടതികളെ ഭരണകൂടത്തിൽ നിന്നും സ്വതന്ത്രമാക്കി.
  4. പ്രവിശ്യകളെ ജില്ലകളായി തിരിച്ചു. പ്രവിശ്യാഗവർണർ വലിയ്യ്, അമീർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ജില്ലാ ഭരണമേധാവി ആമിൽ എന്നാണ് അറിയപ്പെട്ടിരുന്നത്.
  5. പട്ടാളക്കാരുടെ നിയമം, ശമ്പളത്തുക, പെൻഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാളവകുപ്പിന് രൂപം നൽകി.
  6. കേന്ദ്രത്തിലും പ്രവിശ്യകളിലും പൊതുഖജനാവ് സമ്പ്രദായം (ധനകാര്യവകുപ്പ്) സ്ഥാപിച്ചു.
  7. സകാതിനത്തിലും മറ്റും ശേഖരിക്കുന്ന ധനം ജനങ്ങളുടെ ആവശ്യത്തിന് വിനിയോഗിച്ചു.
  8. കുറ്റവാളികളെ പിടികൂടുക, ജനങ്ങളുടെ പരാതികൾ അന്വേഷിച്ചറിയുക, യാത്രാസംഘങ്ങൾക്കു സംരക്ഷണം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് മേൽനോട്ടം നൽകുന്നതിനായി പോലീസ് വകുപ്പ് ഏർപ്പെടുത്തി.ജയിലുകൾ സ്ഥാപിച്ചു
  9. നാണ്യ വ്യവസ്ഥ പരിഷ്കരിച്ചു. നിലവിലുണ്ടായിരുന്ന പേർഷ്യൻ നാണയങ്ങൾക്ക് പകരം ഇസ്ലാമിക നാണയങ്ങൾ പ്രാബല്യത്തിൽ വരുത്തി.
  10. അടിമത്തം ഇല്ലാതാക്കാൻ തീവ്രശ്രമം നടത്തി. നബിയുടെ വചനങ്ങളും മാതൃകകളും പ്രയോഗവത്കരിച്ചു
  11. രാജ്യത്ത് വ്യവസ്ഥാപിതമായി തപാൽ സമ്പ്രദായം ഏർപ്പെടുത്തി.
  12. നികുതി നിർണയിക്കാനായി കൃഷിഭൂമിയുടെ കണക്കെടുത്തു.
  13. അളവിലും തൂക്കത്തിലും കൃത്രിമത്വം തടയാനും അങ്ങാടിനിലവാരം പരിശോധിക്കാനും സംവിധാനങ്ങളുണ്ടാക്കി.
  14. പ്രവിശ്യകളിലെ ജനങ്ങളുടെ കണക്കെടുത്തു.(സെൻസസ്‌)
  15. ഇമാം, മുഅദ്ദിൻ എന്നിവർക്ക് ശമ്പളം നിശ്ചയിച്ചു.
  16. വിദ്യാലയങ്ങൾ സ്ഥാപിച്ചു. അധ്യാപകർക്ക് പൊതുഖജനാവിൽനിന്ന് ശമ്പളം നൽകി.
  17. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ നിർമിച്ച് ഗതാഗത സൌകര്യങ്ങൾ മെച്ചപ്പെടുത്തി.
  18. ബസറ, കൂഫ, ഫുസ്ത്വാത് തുടങ്ങിയ നഗരങ്ങൾ പണിതുയർത്തി.
  19. ഹിജ്റ അടിസ്ഥാനമാക്കി ഒരു പുതിയ കലണ്ടർ നടപ്പിൽ വരുത്തി. ഹിജ്റ പതിനാറാം വർഷമാണ് ഈ കലണ്ടർ ആരംഭിച്ചത്.
  20. കൃഷിയും ജലസേചന സൌകര്യങ്ങളും മെച്ചപ്പെടുത്തി. നിരവധി കനാലുകൾ നിർമിച്ചു. പൊതുകിണറുകളും അഥിതി മന്ദിരങ്ങളും നാടിന്റെ നാനാഭാഗങ്ങളിലും നിർമിച്ചു.
  21. ജനങ്ങൾക്ക് പെൻഷൻസമ്പ്രദായം ഏർപ്പെടുത്തി.
  22. ഖലീഫക്ക് അമീറുൽ മുഅ്മിനീൻ എന്ന സ്ഥാനപ്പേര് ഉപയോഗിച്ചു. തുടർന്നു വന്ന ഖലീഫമാരും ഈ പേര് നിലനിർത്തി. മക്കയിലെ മസ്ജിദുൽ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും വിശാലമാക്കി.
മരണം:
ഒരു ദിവസം ഉമർ മസ്ജിദുന്നബവിയിൽ പ്രഭാത പ്രാർത്ഥനക്ക് നേതൃത്വം നൽകുമ്പോൾ, മുൻനിരയിൽ നിലയുറപ്പിച്ച പേർഷ്യക്കാരനായ ഫൈറൂസ് അബൂ ലുഅ് ലുഅത്ത് മജൂസി, ഉമറിനെ പെട്ടെന്ന് കഠാരകൊണ്ട് കുത്തി. പേർഷ്യൻ പടനായകനായിരുന്ന ഹുർമുസാനും ഹീറയിലെ ക്രിസ്ത്യൻ നേതാവായ ജുഫൈനയും ജൂതപുരോഹിതനായ കഅ്ബുൽ അഹ്ബാറും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലയാളിയായ ഫൈറൂസിനെ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. പ്രവാചകൻ മുഹമ്മദിന്റേയും ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖിന്റേയും ഖബ്റുകൾക്ക് സമീപം മദീനയിൽ അദ്ദേഹത്തിന്റെ മൃതദേഹം മറവ് ചെയ്തു.

ഖലീഫ ഉമറിനെ കുറിച്ച്:
“     ഈന്ത മരങ്ങൾ ഇടതിങ്ങിയ
ശീതള ശാദ്വലങ്ങളിൽ
സുഖിക്കും; ഹേ; മക്കാ ദേശമേ
എന്തുകൊണ്ട് നീയൊരു ഉമർ
ഫാറൂഖിനെ ഉയർത്തുന്നില്ല വീണ്ടും    ”
                                                  —അല്ലാമാഇഖ്ബാൽ (ജവീദ്നാമ)

ഖലീഫ ഉമറിന്റെ മൊഴികൾ:
  • യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഉമർ അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.
  • എന്റെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച്‌ തരുന്നവരാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ടവർ. എന്റെ പോരായ്‌മകൾ ശ്രദ്ധയിൽ പെടുത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.
  • നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം.
  • അഹങ്കാരം മനുഷ്യനെ അധമനാക്കും. ഞാൻ വഞ്ചകനല്ല. വഞ്ചിക്കപ്പെടുകയുമില്ല.
  • നാഥാ നിന്നിൽ ഞാൻ അഭയം തേടുന്നു. നീ നല്‌കിയതിൽ നീയെന്നെ വഞ്ചിതനാക്കരുതേ.
  • ഐഹിക ജീവിതത്തെ മഹത്തരമായി തോന്നാത്തിടത്തോളം കാലമേ മനുഷ്യർ അല്ലാഹുവിലേക്ക്‌ അടുക്കൂ.
  • ഇസ്‌ലാമിന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി ഉമർ അത്‌ മാറ്റുകയില്ല.
  • നിങ്ങളുടെ ഏതെങ്കിലുമൊരു സഹോദരൻ തെറ്റുചെയ്യുന്നതായി അറിഞ്ഞാൽ അയാളെ നേർവഴിലാക്കുകയും അയാൾക്കു വേണ്ടി അയാൾക്കുവേണ്ടി അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ചെയ്യുക.
  • ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?
  • സാധാരണക്കാർക്ക്‌ ലഭിക്കാത്ത ഭക്ഷണം ഖലീഫയായ എനിക്കു വേണ്ട.
  • ഒരാളുടെ നമസ്‌കാരത്തിലേക്കും നോമ്പിലേക്കുമല്ല നിങ്ങൾ നോക്കേണ്ടത്‌. മറിച്ച്‌ സംസാരത്തിൽ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂർത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവർത്തിക്കാൻ തോന്നിയാൽ സൂക്ഷ്‌മത പുലർത്തുന്നുണ്ടോ എന്നുമാണ്‌.
  • ഐഹിക ജീവിതവും അതിന്റെ വർണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്‌.
  • നാഥാ! ശത്രുക്കളുടെ പാദങ്ങളെ നീ തളർത്തേണമേ. അവരുടെ മനസ്സുകളെ വിറപ്പിക്കേണമേ. ഞങ്ങൾക്ക്‌ സമാധാനം നല്‌കേണമേ. ഞങ്ങളിൽ ഭക്തി വർധിപ്പിക്കേണമേ. സമരം ഞങ്ങൾക്ക്‌ പ്രിയങ്കരമാക്കേണമേ. രക്തസാക്ഷിത്വം ഞങ്ങളുടെ അന്ത്യാഭിലാഷമാക്കേണമേ.
  • താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ.
  • ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌.
  • യൂഫ്രട്ടീസിന്റെ തീരത്ത്‌ ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ ഞാനതിന്റെ പേരിൽ പരലോകത്ത്‌ ഉത്തരം പറയേണ്ടി വരും.
  • അടുത്ത വർഷം ഞാൻ ജീവിച്ചിരുന്നാൽ, കൊല്ലം മുഴുവൻ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച്‌ അവരുടെ പ്രശ്‌നങ്ങൾ പഠിക്കും. എത്ര നല്ല നാളുകളായിരിക്കും അത്‌!
  • മുസ്‌ലിംകളുടെ നേതാക്കൾ അവരുടെ അടിമകളെപ്പോലെയാവണം. അടിമ യജമാനന്റെ സ്വത്ത്‌ സംരക്ഷിക്കും പോലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം.
  • എന്റെ പകൽ ജനങ്ങൾക്കുവേണ്ടിയാണ്‌. എന്റെ രാത്രി അല്ലാഹുവിനുള്ളതാണ്‌.
  • പണം അധികം സമ്പാദിക്കരുത്‌. ഇന്നത്തെ ജോലി നാളേക്ക്‌ നീട്ടരുത്‌.
  • ഉമറിനെയും ഒരു സാധാരണ മുസ്‌ലിമിനെയും സമമായി കാണാനാകാത്തിടത്തോളം കാലം ഞാൻ ഭരണാധികാരിയാവുകയില്ല.
  • സദുദ്ദേശ്യത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുന്നവരിലുള്ള വീഴ്‌ചകൾ അല്ലാഹു പൊറുത്തുതരും.
  • കുട്ടികളെ നീന്തലും കായികാഭ്യാസങ്ങളും നല്ല കവിതകളും പഠിപ്പിക്കണം.
  • ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളാണ്‌ ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്‌.
  • പാപം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിൽ നിന്നൊഴിഞ്ഞു നില്‌ക്കുന്നവരുടെ ഹൃദയത്തിലാണ്‌ അല്ലാഹു ഭക്തി നിക്ഷേപിക്കുക.
  • സ്വന്തം ദൗർബല്യങ്ങളെക്കുറിച്ച്‌ പരാതി പറയുന്നവനാണ്‌ ഏറ്റവും വലിയ പ്രതിഭാശാലി.
  • ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലും അല്ലാഹുവിനെ സൂക്ഷിക്കുക.
  • നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്‌.
  • ഒരിക്കൽ, ഒരു ഗർഭിണി വെള്ളപ്പാത്രവുമായി കിണറ്റിൻ കരയിലേക്ക്‌ പോകുന്നതു കണ്ട ഉമർ, അവളിൽ നിന്ന്‌ കുടം വാങ്ങി വെള്ളം കോരിനിറച്ച്‌ വീട്ടിലെത്തിച്ചു. അന്നദ്ദേഹം അന്നാട്ടിലെ ഭരണാധികാരിയായിരുന്നു.
  • നാഥാ, ഞാൻ ദുസ്സ്വഭാവിയായാൽ എന്നെ നീ സൗമ്യനാക്കേണമേ. ഞാൻ ദുർബലനായാൽ ശക്തനാക്കേണമേ.
  • കുട്ടികളെ പാലൂട്ടുന്ന ഉമ്മമാർ മക്കളെ വലിച്ചെറിയുകയും ഗർഭിണികളെല്ലാം ഭയം കാരണം പ്രസവിച്ചുപോവുകയും ചെയ്യുന്ന ഭയങ്കര ദിവസത്തെ ഞാൻ ഭയക്കുന്നു.
  • കൊച്ചു കുട്ടികളെ കണ്ടാൽ ഉമർ പറയും: ``മോനെ എനിക്കു വേണ്ടി നീ പ്രാർഥിക്കണം. ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ നീ.

Pathavakkile Patheyam


Download PDF

 To download, Right -Click on the link and select Save Target as

പുസ്തകം:  പാതവക്കിലെ പാഥേയം
എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

Al Thouheed


Download PDF

 To download, Right -Click on the link and select Save Target as

പുസ്തകം: അത്തൌഹീദ്

എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

Namaskaram Upekshichal

 To download, Right -Click on the link and select Save Target as

പുസ്തകം: നമസ്കാരം ഉപേക്ഷിച്ചാല്‍
എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

Rogikalute Shudheekarana Namaskara Vidhikalum Fatwakalum

 To download, Right -Click on the link and select Save Target as

പുസ്തകം: രോഗികളുടെ ശുദ്ധീകരണ നമസ്കാര വിധികളും ഫത്‌വകളും
എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

Namaskaram Vidhikalum Maryadakalum

 To download, Right -Click on the link and select Save Target as

പുസ്തകം: നമസ്കാരം വിധികളും മര്യാദകളും
എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

നമസ്കാരം സംശയങ്ങള്‍ക്കു മറുപടി


എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

നമസ്ക്കാരം ഒരു ലഘു പരിചയം


എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

നമസ്കാരം


എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

നമസ്ക്കാരം - എന്തിന്?, എങ്ങിനെ?, വിവിധ നമസ്ക്കാരങ്ങള്‍


എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം


എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

സുപ്രധാന പാഠങ്ങള്‍


എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.

ആത്മഹത്യ, ഭൗതികത, ഇസ്ലാം


എഴുതിയത്:
മലയാള വിവര്‍ത്തനം:
പ്രസാധകര്‍ :
പേജുകള്‍:
പുസ്തകത്തെക്കുറിച്ച്:

Tag: Download pdf malayalam islamic books for free which is  useful for Keralite Muslims.